ശ്രീരാമൻ്റെ പ്രസാദം മറയാക്കി 10 കോടിയിലധികം തട്ടിച്ചു

അയോധ്യ: ശ്രീ രാമക്ഷേത്രത്തിൻ്റെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിർമിച്ച് 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ഗാസിയാബാദ് സ്വദേശി ആശിഷ് സിങ് പിടിയിലായി.

ക്ഷേത്രവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് വിശ്വാസികളില്‍ നിന്ന് പണം പിരിക്കുന്നതായിരുന്നു ഇയാളുടെ രീതി.രാമ ക്ഷേത്രത്തിലെ പ്രസാദം വീട്ടിലെത്തിക്കും എന്നായിരുന്നു വാഗ്ദാനം.

പ്രസാദം, രാമക്ഷേത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ തുടങ്ങിയവയുടെ ‘സൗജന്യ വിതരണം’ ആണ് വെബ് സൈറ്റ് സേവനമായി വാഗ്ദാനം ചെയ്തിരുന്നത്. ഇതിനായി ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് 51 രൂപയും വിദേശ ഭക്തരില്‍ നിന്ന് 11 യുഎസ് ഡോളറും ചെലവായി ഈടാക്കുകയും ചെയ്തു.

 

Ram Lalla Prasad scam: 3.85 ಕೋಟಿ ರೂ ಹಗರಣ, Ayodhya ಪೊಲೀಸರಿಂದ ಮಾಸ್ಟರ್ ಮೈಂಡ್  ಬಂಧನ!

പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടിയുടെ തട്ടിപ്പാണ് നടന്നത്. അമേരിക്കയില്‍ താമസിച്ച് വന്നിരുന്ന ആശിഷ് സിങ് 2024ല്‍ രാമ ക്ഷേത്ര ഉദ്ഘാടന ചടങ്ങിന് ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ തട്ടിപ്പിനുള്ള ആസൂത്രണം ആരംഭിച്ചിരുവെന്ന് പോലീസ് പറയുന്നു.

ഖാദിയോര്‍ഗാനിക്.കോം എന്ന വ്യാജ പോര്‍ട്ടല്‍ ആരംഭിച്ച് 2023 ഡിസംബര്‍ 19നും 2024 ജനുവരി 12നും ഇടയില്‍ 6.3 ലക്ഷത്തിലധികം ഭക്തരില്‍ നിന്ന് പണം പിരിക്കുകയായിരുന്നു.

തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അയോധ്യ സൈബര്‍ ക്രൈം യൂണിറ്റിന് പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News