കൈവെട്ടു കേസ്: ഒന്നാം പ്രതി എൻ ഐ എ പിടിയിൽ

കണ്ണൂര്‍: തൊടുപുഴ ന്യൂമാന്‍സ് കോളേജിലെ അദ്ധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈ
വെട്ടിയ കേസിലെ ഒന്നാംപ്രതി സവാദ് എന്‍ഐഎയുടെ പിടിയിലായി.ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് കൈവട്ടുകയായിരുന്നു.അശമന്നൂർ നൂലേലി മുടശേരി സവാദ് (38) പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ്

മരപ്പണിക്കാരനായി മട്ടന്നൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു.13 വര്‍ഷമായി എന്‍ഐഎയും പോലീസും തെരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയില്‍ മട്ടന്നൂര്‍ ബേരത്ത് താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നുമായിരുന്നു സവാദിനെ എന്‍ഐഎ പിടികുടിയത്.2010 ജൂലൈ 4 ന്  ടിജെ ജോസഫിന്റെ കൈ വെട്ടിയത് സവാദായിരുന്നു.

കേസില്‍ സംഭവം നടന്നതിന് പിന്നാലെ ഒളിവില്‍ പോയ സവാദിന് പുറത്തു നിന്നും സഹായം കിട്ടിയിരുന്നതായി സംശയിക്കുന്നുണ്ട്. മരപ്പണി പഠിച്ചത് മട്ടന്നൂരിൽ എത്തിയ ശേഷമായിരുന്നെന്നുമാണ് സൂചനകള്‍.

Thodupuzha hand-chopping case: Prime accused Savad suspected to be in  Afghanistan

ഒന്നാം പ്രതി  സവാദ്

————————————————————————-

എട്ടുമാസമായി കൂരുമുക്ക് എന്ന സ്ഥലത്ത് ഇയാള്‍ ജോലി ചെയ്തു വരികയായിരുന്നു. മട്ടന്നൂരിലെ ബേരത്ത് എത്തിയിട്ട് എട്ടുമാസമായി. വ്യാജമേല്‍വിലാസത്തില്‍ വ്യാജപേരിലായിരുന്നു സവാദ് കഴിഞ്ഞിരുന്നത്. ഷാജഹാന്‍ എന്ന പേരിലാണ് സവാദ് ഒളിവില്‍ കഴിഞ്ഞിരുന്നത്.

അയല്‍ക്കാരുമൊന്നുമായി അധികം ബന്ധം പുലര്‍ത്താതെ ദിവസവും ജോലിക്ക് പോകുകയും വരികയും ചെയ്തിരുന്നത് ഓട്ടോയിലാണ്. വീടും ഓട്ടോറിക്ഷയുമൊക്കെ സംഘടിപ്പിക്കാന്‍ പ്രാദേശിക സഹായം കിട്ടിയതായി സംശയിക്കുന്നുണ്ട്.

ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. സംഭവത്തിന് പിന്നാലെ ഇയാൾ ഇന്ത്യ വിട്ടിരിക്കാമെന്നും എന്‍ഐഎ കരുതി. സവാദിനെ കിട്ടാത്ത സാഹചര്യത്തില്‍ അയാള്‍ക്ക് വേണ്ട പലപ്പോഴായി ലുക്കൗട്ട് നോട്ടീസും ലക്ഷങ്ങള്‍ ഇനാമും പ്രഖ്യാപിച്ചിരുന്നു.

മുഖ്യപ്രതി പിടിയിലായതിനെ പൗരൻ എന്ന നിലയിൽ നിയമവ്യവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് ടി.ജെ. ജോസഫ് പ്രതികരിച്ചു. ഇരയെന്ന നിലയിൽ തനിക്ക് ഇതിൽ പ്രത്യേകിച്ച് ഒരു ഭാവവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 4നു ആലുവയിൽ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്. കേരള പൊലീസ് അന്വേഷിച്ചിരുന്ന കേസ് 2011 മാർച്ചിലാണ് എൻഐഎ ഏറ്റെടുത്തത്.

സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. 54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.

സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്ന് എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു.നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളും ദുബായിയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു.

റോയുടെ സഹായത്തോടെ  പാക്കിസ്ഥാൻ, ദുബായ് എന്നിവിടങ്ങളിൽ‌ സവാദിനെ കണ്ടെത്താനായി അരിച്ചുപെറുക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതായി പ്രചാരുണ്ടായെങ്കിലും അതിനും തെളിവു ലഭിച്ചില്ല.

കേസിലെ കൂട്ടുപ്രതികളുമായി  സംഭവത്തിനു ശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല.

നേപ്പാളിൽ ഏറെക്കാലം ഒളിവിൽ താമസിച്ച പ്രതി എം.കെ.നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമാനം. എന്നാൽ നാസർ കീഴടങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യപ്പെട്ടെങ്കിലും സവാദിനെ സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചില്ല.

ജൂലൈ നാലിനു സവാദിനെ അവസാനമായി കണ്ടതു കേസിൽ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി സജിലായിരുന്നു. അധ്യാപകന്റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണു സവാദ് അന്നു കടന്നുകളഞ്ഞത്. ക്രൈംബ്രാഞ്ചിനും എൻഐഎക്കും ഈ മഴുവും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിനിടയിൽ സവാദിനു ചെറിയതോതിൽ പരുക്കേറ്റിരുന്നു. പരുക്കുമായി സവാദ് ആലുവ വരെ എത്തിയതിനു തെളിവുണ്ടെങ്കിലും അവിടെ നിന്ന് എങ്ങോട്ടാണു നീങ്ങിയതെന്നു സംഘത്തിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News