ചുഴലിക്കാറ്റ്: ഒഡീഷ ആശങ്കയിൽ

ഭുവനേശ്വർ :മണിക്കൂറിൽ 100-110 കിലോമീറ്റർ വേഗത്തിൽ വീശുന്ന ഡാന ചുഴലിക്കാറ്റിനെ നേരിടാൻ
ഒഡീഷ സർക്കാർ തയാറെടുപ്പുകൾ പൂർത്തിയാക്കുന്നു. ചുഴലിക്കാറ്റ് സംസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ആഘാതം സൃഷ്ടിക്കുമെന്നാണ് പ്രവചനം.

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് ഇന്നു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്. 24ന് രാത്രിയിലും 25ന് പുലർച്ചെയുമായി പുരിക്കും സാഗർ ദ്വീപിനും ഇടയിലൂടെയാണു വടക്കൻ ഒഡീഷ, ബംഗാൾ തീരങ്ങളിലൂടെ കടന്നുപോവുക.

ബാലസോർ, ഭദ്രക്, മയൂർഭഞ്ച്, ജഗത്സിങ്‌പുർ, പുരി തുടങ്ങിയ ജില്ലകളിൽ ഇത് കനത്ത ആഘാതം ഉണ്ടാക്കിയേക്കും.സമീപ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

14 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെള്ളിയാഴ്ച വരെ അവധി നൽകി. ഈസ്റ്റ് കോസ്റ്റ് റെയിൽവെ 200 ട്രെയിനുകൾ റദ്ദാക്കി.

800ലേറെ ഷെൽട്ടറുകൾക്കു പുറമെ, സ്കൂൾ, കോളജ് കെട്ടിടങ്ങളിലായി 500 താൽക്കാലിക ക്യാമ്പുകളും ഒരുക്കി. പാകം ചെയ്ത ഭക്ഷണം ഉൾപ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്യാമ്പുകളിൽ ഉറപ്പാക്കും.

സഞ്ചാരികളും തീർഥാടകരും പുരിയിൽനിന്നു മടങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News