സി പി എം നേതാക്കൾ പണം കൈപ്പററിയെന്ന് മൊഴി

 

കൊച്ചി : സി പി എം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാക്കൾക്കെതിരെ കേസിലെ പ്രതിയായ വടക്കാഞ്ചേരിയിലെ സി പി എം നേതാവ് പിആർ അരവിന്ദാക്ഷൻ എൻഫോഴ്സ്മെൻ്റ് ഡയറക്റേററിനു ( ഇ ഡി )മൊഴി നൽകി.

സിപിഎം നേതാക്കൾ പണം വാങ്ങിയെന്നാണ് മൊഴി. സതീഷ് കുമാറിന്റെ ജാമ്യപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ ഇഡി സമർപ്പിച്ച മൊഴിയുടെ വിശദാംശംങ്ങളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇടതുമുന്നണി കൺവീനർ കൂടിയായ ഇ.പി ജയരാജന് കേസിലെ പ്രതി പി സതീഷ് കുമാറിന് അടുത്തബന്ധമാണെന്നും 2016ൽ തിരുവനന്തപുരത്തും 2021ൽ കണ്ണൂരിലും സതീഷിനൊപ്പം ജയരാജനെ കണ്ടുവെന്നും അദ്ദേഹം പറയുന്നുണ്ട്. മുൻ എം പി പി. കെ ബിജുവും മുൻ മന്ത്രി എ.സി മൊയ്തീനും പണം കൈപ്പറ്റിയെന്നും മൊഴിയുണ്ട്.

2020ൽ ബിജു അഞ്ച് ലക്ഷം രൂപയും 2016ൽ മൊയ്തീൻ രണ്ട് ലക്ഷം രൂപയും കൈപ്പറ്റിയെന്നും അരവിന്ദാക്ഷൻ പറയുന്നു.സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്തിന്റെ അക്കൗണ്ട് വഴിയാണ് പണം നൽകിയതെന്നാണ് മൊഴി. മന്ത്രി കെ. രാധാകൃഷ്ണനുമായും മുൻ എം എൽ എ എം.കെ കണ്ണനുമായും സതീഷ് കുമാറിന് ബന്ധമുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News