July 23, 2025 4:00 pm

ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് 52 ലക്ഷം പേർ നീക്കി

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ നിന്ന് 52 ലക്ഷം പേരുകൾ നീക്കം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട 18 ലക്ഷം വോട്ടർമാരും, മറ്റ് മണ്ഡലങ്ങളിലേക്ക് മാറിയ 26 ലക്ഷം പേരും, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്ത 7 ലക്ഷം പേരും ഇതിൽ ഉൾപ്പെടുന്നു.

ഓഗസ്റ്റ് 1-ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ യോഗ്യരായ എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.- കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.തിരുത്തലുകൾ വരുത്താൻ അവസരമുണ്ടാകും.

സെപ്റ്റംബർ 30 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News