ന്യൂയോർക്ക്: ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14000 കുട്ടികൾ മരിച്ചുവീഴുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന.
ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഉന്നത യുഎൻ ഉദ്യോഗസ്ഥനായ ടോം ഫ്ളെച്ചറാണ് ആശങ്ക പങ്കുവച്ചത്.
ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായില്ലെങ്കിൽ വരുന്ന 48 മണിക്കൂറിനുള്ളിൽ ഗാസ കുട്ടികളുടെ കൂട്ടക്കുരുതിക്ക് സാക്ഷിയാവും.
ഗാസയിലെ കുഞ്ഞുങ്ങൾ പോഷകാഹാര കുറവ് അഭിമുഖീകരിക്കുകയാണ്. ഗാസയിലെ അമ്മമാരുടെ പക്കൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ബേബി ഫുഡ് എത്തിക്കാൻ പരമാവധി പരിശ്രമിക്കുന്നതായും ഫ്ളെച്ചർ പറഞ്ഞു.
Post Views: 29