ടെല്‍ അവീവ്: ഇറാനു നേരെ നടത്തിയ ആക്രമണത്തിൽ 200 വിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.100 കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ ബോംബുകളും മിസൈലുകളുമടക്കം 330 ആയുധങ്ങള്‍ പ്രയോഗിച്ചതായും അവര്‍ അവകാശപ്പെട്ടു
ഇറാന്റെ ആണവ പദ്ധതിക്കെതിരെ ആണ് ആക്രമണം.ഇറാനിന് 15 ആണവ ബോംബുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സമ്പുഷ്ടീകരിച്ച യുറേനിയം ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നതെന്നാണ് ഇസ്രയേല്‍ സൈന്യത്തിൻ്റെ വിലയിരുത്തൽ.
ഇറാന്‍റെ ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും ആണവ പദ്ധതികളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നടപടി ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നതാകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Post Views: 17