മോഹന്‍ലാലിന്‍റെ നേര് മോരാക്കി “മില്‍മ”

കൊച്ചി:മോഹന്‍ലാലിന്‍റെ നേര് മോരാക്കിയിരിക്കുകയാണ് മില്‍മ. പോസ്റ്ററില്‍ നേര് എന്ന സിനിമയുടെ ടൈറ്റലിന് സമാനമാണ് മോര് എന്ന് മില്‍മ ചേര്‍ത്തിരിക്കുന്നത്. കൂടാതെ, ‘നേര് നിറഞ്ഞ മോര്, മില്‍മയുടെ മോര്’ എന്ന ക്യാപ്ഷനും കാണാം. 

ലാലിന്‍റെ  പുതിയ ചിത്രമാണ് നേര്. സിനിമ റിലീസായ അന്നു മുതല്‍ നല്ല പ്രതികരണങ്ങളോടെ  ചിത്രം മുന്നോട്ടു പോവുകയാണ്. സോഷ്യല്‍മീഡിയയില്‍ എങ്ങും നേര് തന്നെയാണ് ചര്‍ച്ചാവിഷയം. പല പോസ്റ്ററുകളിലും നേര് ഇഫട്ക് കാണാം.

പോസ്റ്റര്‍ മില്‍മയുടെ പേജില്‍ വന്നതിനു പിന്നാലെ നിരവധിയാളുകളാണ് കമന്‍റുമായി എത്തിയിരിക്കുന്നത്. ആന്‍റണി വക്കീല്‍ നോട്ടീസ് അയക്കാതെ നോക്കിക്കോ മിൽമേടത്തി ജാഗ്രതൈ എന്നാണ് ആളുകള്‍ നല്‍കുന്ന കമന്‍റുകള്‍. എന്തൊക്കയാണെങ്കിലും ഇങ്ങനെയൊരു ചിന്തയ്ക്കു പിന്നിലെ കലാകാരനെ തിരയുന്നവരും കുറവല്ല.  ഇതിനു മുന്‍പും നിരവധി ഡയലോഗുകള്‍ മില്‍മ പരസ്യത്തിനായി ഉപയോഗിക്കുകയും വൈറലാകുകയും ചെയ്തിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News