ചെന്നൈ: തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു, സംവിധായകൻ രാജ് നിധിമോരുവുമായി പ്രണയത്തില്ലെന്ന് വാർത്തകൾ.
ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് പതിവായി. അടുത്തിടെ രാജിനൊപ്പം വളരെ അടുപ്പത്തോടെയുള്ള ഒരു സെൽഫിയും സാമന്ത പുറത്തുവിട്ടു.
ഇപ്പോൾ ലിവിങ് ടുഗദറിന് ഒരുങ്ങുകയാണ് ഇരുവരും. ഫാമിലി മാനിലൂടെ സാമന്തയെ ബോളിവുഡിലെത്തിച്ചത് രാജായിരുന്നു. പിന്നീട് ഫാമിലി മാൻ 2ലും സാമന്ത അഭിനയിച്ചു.
2015ൽ സിനിമാ രംഗത്ത് നിറഞ്ഞു നിൽക്കുന്ന ശ്യാമിലി ഡേയെ വിവാഹം കഴിച്ച രാജ് 2022ൽ വിവാഹമോചനം നേടിയിരുന്നു.
നാഗചൈതന്യയുമായി പ്രണയിച്ച് വിവാഹം കഴിച്ച സാമന്ത 2021ലാണ് വിവാഹമോചിതയായത്. പിന്നീട് 2024ൽ നാഗചൈതന്യ ശോഭിത ധുലിപാലയെ വിവാഹം കഴിച്ചു.
Post Views: 14