ചൈന്നെ :മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമിന്‍റെ ജീവിതം സിനിമയാകുന്നു. കലാമിന്‍റെ വേഷം അവതരിപ്പിക്കുന്നത് തമിഴ് സിനിമാ താരം ധനുഷാണ്.
ഓം റാവുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പേര്’കലാം: ദി മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ’ എന്നാണ്. ധനുഷാണ് തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ പങ്കുവച്ചത്.
ടി-സീരീസിലെ ഭൂഷൺ കുമാറും കൃഷൻ കുമാറും, അഭിഷേക് അഗർവാൾ ആർട്‌സിലെ അഭിഷേക് അഗർവാൾ, അനിൽ സുങ്കര എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ
‘തൻഹാജി: ദി അൺസങ് വാരിയർ’, ‘ആദിപുരുഷ്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ റാവുത്ത് തന്‍റെ ഔദ്യോഗിക എക്സ് പേജിൽ ചിത്രത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്.
“രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്കുള്ള യാത്ര ആരംഭിക്കുന്നു… ഇന്ത്യയുടെ മിസൈൽ മാൻ വെള്ളിത്തിരയിലേക്ക് വരുന്നു. വലിയ സ്വപ്നങ്ങൾ കാണൂ. കൂടുതൽ ഉയരങ്ങളിലേക്ക് ഉയരൂ”- അദ്ദേഹം എഴുതി.