April 30, 2025 10:53 am

ജീവിത താളപ്പിഴകൾക്ക് പിന്നിലെന്ത്? ഡോ.എസ്.ഡി. സിംഗ്

ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകൾ ഇപ്പോൾ വളരെ വ്യാപകമായതിന് കാരണങ്ങൾ പലതുമുണ്ടെന്ന് കൊച്ചിയിലെ പ്രമുഖ മനോരോഗ വിദഗ്ധനായ ഡോ.എസ്.ഡി.സിംഗ് പറയുന്നു.

ജീവിതം, ജീവിത പങ്കാളി എന്നതിന് അപ്പുറം ഒരു വരുമാന മാർഗ്ഗം എന്നായിരിക്കുന്നു വിവാഹ ബന്ധം. കാറു വേണം, വീടു വേണം, സ്വർണ്ണം വേണം എന്നത് ഒരു ധനാഗമ മാർഗ്ഗം കൂടിയായിരിക്കുന്നു. പണം എന്നത് ഒരു ഉപാധിയായി മാറിയിരിക്കുന്നു.

മനസ്സിന് ഇണങ്ങിയ ഒരു ജീവിത പങ്കാളിയും അറിവും കഴിവും അധ്വാനിക്കാനുള്ള താല്പര്യവും ഉണ്ടെങ്കിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കും. സ്‌ത്രീധന സമ്പ്രദായമൊന്നും ആവശ്യമില്ല. എന്നാൽ സമൂഹത്തിലെ എല്ലാവരും സ്‌ത്രീധനത്തെ പരസ്യമായി എതിർക്കുമെങ്കിലും രഹസ്യമായി പിന്തുണയ്‌ക്കുന്നു.

ആസ്വാദ്യകരമായി മുന്നോട്ട് പോകലായിരിക്കണം ദാമ്പത്യ ജീവിതത്തിന്റെ യഥാർഥ ലക്ഷ്യം. സംസ്ഥാനത്തുണ്ടായ ഒട്ടേറെ ദുരന്തകഥകളുടെ പിന്നാമ്പുറങ്ങൾ നമ്മൾക്ക് മതിയായ മുന്നറിയിപ്പ് നൽകുന്നുണ്ട്.