സതീഷ് കുമാർ വിശാഖപട്ടണം
ഒരു കാലത്ത് മലയാള സിനിമാനിർമ്മാതാക്കൾ തമിഴരും തെലുങ്കരും ആയിരുന്നുവെന്ന് പറഞ്ഞാൽ ഇന്ന് പലർക്കും വിശ്വസിക്കാൻ പറ്റിയെന്നു വരില്ല.
ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന മദിരാശി നഗരത്തിലെ സിനിമാ മുതലാളിമാരെ സംബന്ധിച്ചിടത്തോളം സിനിമാനിർമ്മാണം വെറും കച്ചവടം മാത്രമായിരുന്നു. കച്ചവടതന്ത്രത്തിന്റെ ഭാഗമായിട്ടാണെങ്കിലും മികച്ച കലാകാരന്മാരെ ഈ മറുനാട്ടുകാർ തങ്ങളുടെ സിനിമകളിൽ അണിനിരത്തിയിരുന്നു എന്നുള്ളത് അഭിനന്ദനീയം . ഇതിൽ പ്രമുഖനായിരുന്നു എവർഷൈൻ പ്രൊഡക്ഷൻസിന്റെ തിരുപ്പതി ചെട്ടിയാർ. ഈ ബാനറിന്റെ പേരിൽ മലയാളത്തിൽ രണ്ടു ഡസനോളം ചിത്രങ്ങൾ നിർമിക്കപ്പെട്ടിട്ടുണ്ടെന്നുള്
എവർഷൈൻ പ്രൊഡക്ഷൻസ് നിർമ്മിച്ച് വിജയം വരിച്ച ഒരു ചലച്ചിത്രമായിരുന്നു “നൈറ്റ് ഡ്യൂട്ടി . ശശികുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ , ജയഭാരതി ,അടൂർ ഭാസി ,ശ്രീലത തുടങ്ങിയവരായിരുന്നു പ്രധാനമായി അഭിനയിച്ചത്. വയലാറിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നത് ദക്ഷിണാമൂർത്തി സ്വാമികൾ .
കുറ്റം പറയരുതല്ലോ, മറുനാട്ടുകാരാണെങ്കിലും ഇത്തരം ചിത്രങ്ങളിൽ നല്ല പാട്ടുകൾ ഉൾപ്പെടുത്താൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . വില്വമംഗലം, കുറൂരമ്മ , മങ്ങാട്ടച്ചൻ , പൂന്താനം തുടങ്ങിയ ശ്രീകൃഷ്ണ ഭക്തർക്ക് അനുഭവപ്പെട്ട ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങളെ ആസ്പദമാക്കി വയലാർ എഴുതി എസ് ജാനകി പാടിയ
” വില്വമംഗലം കണ്ടൂ വൃന്ദാവനരാധ കണ്ടൂ
ഗുരുവായൂരപ്പാ ഭഗവാനേ നിന്‍ തിരുമുഖം കാണുന്നതെന്നോ ഞാന്‍തൃപ്പാദം കാണുന്നതെന്നോ…”
https://youtu.be/BHMhwkHHFEs?t=5
എന്ന ഭക്തിരസപ്രാധാന്യമുള്ള ഗാനം ഈ ചിത്രത്തിലായിരുന്നു. കൂടാതെ യേശുദാസ് പാടിയ തത്വചിന്താപരമായ
“ആയിരം മുഖങ്ങൾ
ഞാൻ കണ്ടു
ആയിരവും പൊയ്മുഖങ്ങളായിരുന്നു ….”
എന്ന ഗാനം ” നൈറ്റ് ഡ്യൂട്ടി ” എന്ന ചിത്രത്തിന്റെ പ്രധാന ആകർഷണവും വിജയഘടകവുമായി മാറി .ഈ ഗാനരംഗത്ത് അഭിനയിച്ചത് ഹാസ്യ നടൻ എന്ന് മുദ്രകുത്തപ്പെട്ട ബഹദൂർ ആയിരുന്നു. ബഹദൂറിന്റെ അഭിനയ ജീവിതത്തിലെ മികച്ച ഭാവപ്രകടനമായിരുന്നു ഈ ഗാനത്തിന്റെ മറ്റൊരു സവിശേഷത.
“ഇന്നു നിന്റെ യൗവ്വനത്തിനേഴഴക് …..”
(എൽ ആർ ഈശ്വരി , ശ്രീലത നമ്പൂതിരി )
“അന്തിമലരികൾ പൂത്തു
സന്ധ്യാദീപം കസവുടുത്തു…”
(യേശുദാസ് )
“ശ്രീ മഹാഗണപതി ഉറങ്ങി .. “
( ജയശ്രീ , ശ്രീലതനമ്പൂതിരി )
“പുഷ്പസായകാ നിൻ തിരുനടയിൽ പ്രേമപൂജാരിണിയായ്
വന്നു ഞാൻ
പ്രേമപൂജാരിണയായ് വന്നു…”
( പി സുശീല )
“മനസ്സൊരു ദേവി ക്ഷേത്രം… “
( യേശുദാസ് , പി സുശീല )
https://youtu.be/2LKyTrKGYg0?t=8
എന്നിവയെല്ലാമായിരുന്നു ചിത്രത്തിലെ ഇമ്പമേറിയ മറ്റു ഗാനങ്ങൾ .
1974 മെയ് 17-ന് പ്രദർശനശാലകളിൽ എത്തിയ “നൈറ്റ് ഡ്യൂട്ടി ” എന്ന ചിത്രം ഇന്ന് ഗോൾഡൻ ജൂബിലിയും കഴിഞ്ഞ് 51 വർഷങ്ങൾ പൂർത്തിയാക്കുന്നു .
കച്ചവട മനോഭാവത്തോടെയാണെങ്കിലും ഇത്തരം സംഗീത സാന്ദ്രമായ ചിത്രങ്ങൾ നിർമ്മിക്കാൻ സൗമനസ്യം കാണിച്ച എവർഷൈൻ പ്രൊഡ്ക്ഷൻസിന്റെ തിരുപ്പതി ചെട്ടിയാർക്ക് ഈ ചിത്രത്തിന്റെ വാർഷിക ദിനത്തിൽ ഒരു നല്ല നമസ്കാരം പറയട്ടെ .
————————————————————————-
(സതീഷ് കുമാർ : 9030758774)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക