സതീഷ് കുമാർ വിശാഖപട്ടണം
പ്രശസ്ത മലയാള സാഹിത്യകാരൻ മുട്ടത്തുവർക്കിയുടെ ഏകദേശം 26 നോവലുകളാണ് മലയാളത്തിൽ ചലച്ചിത്രമാക്കിയിട്ടുള്ളത്. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ മലയാളത്തിൽ ഏറ്റവുമധികം കൃതികൾ ചലച്ചിത്രമാക്കപ്പെട്ട എഴുത്തുകാരനും മുട്ടത്തുവർക്കിയാണ് .
എല്ലാ ചിത്രങ്ങളും സാമ്പത്തിക വിജയങ്ങൾ നേടിയവയും അനുഗൃഹീതമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായവയും ആയിരുന്നു.
1971-ൽ എക്സൽ പ്രൊഡക്ഷനു വേണ്ടി കുഞ്ചാക്കോ നിർമ്മിച്ച ചിത്രമായിരുന്നു “ലോറാ നീ എവിടെ “.കഥയും തിരക്കഥയും മുട്ടത്തുവർക്കി തന്നെയെഴുതി ടി ആർ രഘുനാഥ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീർ , ഉമ്മർ ,ഉഷാകുമാരി , അടൂർഭാസി , തുടങ്ങിയവരായിരുന്നു പ്രധാന നടീനടന്മാർ . വയലാറിന്റെ ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം പകർന്ന് എ എം രാജയും ബി വസന്തയും പാടിയ
“കിഴക്കേമലയിലെ വെണ്ണിലാവൊരു
ക്രിസ്ത്യാനി പെണ്ണ് … “
https://youtu.be/dskAIZqiNm4?t=16
എന്ന ഗാനമായിരുന്നു ചിത്രത്തിൽ ഏറ്റവും ജനപ്രീതി നേടിയെടുത്തത്. അതോടൊപ്പം യേശുദാസ് പാടിയ
” ശില്പമേ പ്രേമകലാ ശില്പമേ …..”
എന്ന ഗാനവും പ്രേക്ഷകഹൃദയങ്ങൾ ഏറ്റുവാങ്ങിയവയായിരുന്നു.
“കാലം ഒരു പ്രവാഹം..”.( യേശുദാസ് )
“കർപ്പൂര നക്ഷത്രം
ദീപം കൊളുത്തി …”
( ജാനകി )
” ഭ്രാന്താലയം ഇത്
ഭ്രാന്താലയം…”
( യേശുദാസ് )
https://youtu.be/83nbn1qy02c?t=4
എന്നിവയായിരുന്നു
ചിത്രത്തിലെ മറ്റു ഗാനങ്ങൾ .
1971 മെയ് 7-ന് പ്രദർശനശാലകളിൽ എത്തിയ “ലോറാ നീ എവിടെ ” എന്ന ചിത്രം ഇന്ന് അൻപത്തിനാല് വർഷങ്ങൾ പൂർത്തിയാക്കുകയാണ് .
മദ്ധ്യ കേരളത്തിലെ ക്രിസ്ത്യാനി കുടുംബങ്ങളിൽ നിന്നുള്ള സുന്ദരികളായ പെൺകുട്ടികളായിരുന്നു മുട്ടത്തുവർക്കിയുടെ നോവലുകളിലെ മുഖ്യ കഥാപാത്രങ്ങൾ .
ആ പശ്ചാത്തലം ശരിക്കും മനസ്സിലാക്കിക്കൊണ്ട് കിഴക്കേമലയിലെ വെണ്ണിലാവിനെ കഴുത്തിൽ മിന്നും പൊന്നും ചാർത്തിയ ക്രിസ്ത്യാനി പെണ്ണിനോടുപമിച്ച വയലാറിന്റെ കാവ്യഭാവനയെ കൈകൂപ്പി നമസ്ക്കരിക്കുന്നു .
മലയാള ഗാനശാഖയിൽ അരനൂറ്റാണ്ടായി ഈ ഗാനം കിഴക്കൻ മലയിലെ വെണ്ണിലാവ് പോലെ പ്രകാശം ചൊരിഞ്ഞു കൊണ്ടേയിരിക്കുന്നു…
——————————————————————————————
(സതീഷ് കുമാർ : 9030758774)
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക