കാട്ടുക്കുറിഞ്ഞി പൂവും ചൂടി സ്വപ്നം കണ്ടു മയങ്ങും പെണ്ണ്.

സതീഷ് കുമാർ വിശാഖപട്ടണം

1978 – ലാണ് ആ ചെറുപ്പക്കാരൻ തന്റെ കന്നി ചിത്രവുമായി മലയാള സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ബ്ളാക്ക് ആൻഡ് വൈറ്റിൽ നിർമ്മിച്ച ഈ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ആ യുവാവായിരുന്നു . സിനിമയുടെ പേര് “ഉത്രാടരാത്രി “. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബാലചന്ദ്ര മേനോൻ .

Actor Balachandra Menon opens up about his National Award winning movie Samaantharangal - Malayalam Filmibeat

 

പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഒരു പുതിയ ശൈലിയിൽ അവതരിപ്പിച്ച ഈ ചിത്രം നിർഭാഗ്യകരമെന്നു പറയട്ടെ എട്ടുനിലയിലാണ് പൊട്ടിയത് .ആദ്യ സിനിമ വൻ പരാജയമായതിനാൽ, തന്നെ ഈ പണിക്ക് കൊള്ളുകയില്ല എന്ന് സ്വയം മനസ്സിലാക്കി ഗൾഫിലേക്ക് പോകുവാൻ പാസ്പോർട്ട് എടുക്കാൻ ഇറങ്ങിയതായിരുന്നു ബാലചന്ദ്രമേനോൻ . വഴിയിൽവെച്ച്, മേനോൻ ജോലി ചെയ്തിരുന്ന ” നാന “ഫിലിം വാരികയുടെ പത്രാധിപരും തൻ്റെ മുതലാളിയുമായ കൃഷ്ണസ്വാമി റെഡ്ഡിയാരെ കണ്ടുമുട്ടുന്നു.

 

Uthradaraathri [1978]

 

പുതിയ സിനിമയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഗൾഫിലേക്ക് പോകുവാൻ തയ്യാറെടുക്കുന്ന കാര്യം ബാലചന്ദ്രമേനോൻ പറയുന്നത്. എന്തായാലും കൃഷ്ണസ്വാമി റെഡ്ഡ്യാർ  ബാലചന്ദ്രമേനോനെ ഗൾഫിലേക്ക് പറഞ്ഞയക്കാൻ തയ്യാറായില്ല . പകരം മറ്റൊരു ഓഫർ കൊടുത്തു .

“താൻ ഒരു സിനിമ കൂടി സംവിധാനം ചെയ്യൂ …” ഞാൻ നിർമ്മിക്കാം. അങ്ങനെ കൃഷ്ണസ്വാമി റെഡ്ഡിയാരുടെ സഹായത്തോടെ ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു “രാധ എന്ന പെൺകുട്ടി ” .

 

Radha Enna Pennkutti | NonStop Movie Songs | P. Jayachandran | S. Janaki | Vani Jairam | Sukumaran - YouTube

സിനിമയുടെ റഷസ് കണ്ട പലർക്കും ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കിലും തീയേറ്ററുകളിൽ ഈ ചിത്രം 25 ദിവസം പ്രദർശിപ്പിച്ച് തരക്കേടില്ലാത്ത വിജയം നേടി. കാർത്തികപ്പള്ളി താലൂക്കിലെ ചിങ്ങോലി സ്വദേശിയായ ദേവദാസ് എന്ന ഗാനരചയിതാവിന്റെ ആദ്യചിത്രമായിരുന്നു “രാധ എന്ന പെൺകുട്ടി “. ശ്യാം ആയിരുന്നു ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത് .

ഇന്ന് ഈ ചിത്രം ഓർക്കപ്പെടുന്നത് ജയചന്ദ്രൻ പാടിയ

കാട്ടുക്കുറിഞ്ഞി
പൂവും ചൂടി
സ്വപ്നം കണ്ടു
മയങ്ങും പെണ്ണ് …..”

https://youtu.be/DcLb3P4gvXc?t=10

എന്ന സുന്ദര ഗാനത്തിലൂടെയാണ്.

“വർണ്ണ രഥങ്ങളിൽ ഉഷസണയുന്നു…. ” ” (ജയചന്ദ്രൻ )

“ഇരുളല ചുരുളു നിവർത്തും …”
(ജാനകി)

എന്നിവയായിരുന്നു സിനിമയിലെ മറ്റു ഗാനങ്ങൾ .

മലയാളത്തിലെ ആദ്യത്തെ “ഓൾറൗണ്ടർ ” എന്ന് വിശേഷിപ്പിക്കാവുന്ന ബാലചന്ദ്രമേനോൻ്റെ ജൈത്രയാത്ര ആരംഭിക്കുന്നതും ഈ ചിത്രത്തിലൂടെയാണ് . ഏറ്റവുമധികം നായികാനടിമാരെ മലയാളസിനിമയിലേക്ക് സംഭാവന ചെയ്തിട്ടുള്ളത് ബാലചന്ദ്രമേനോനാണെന്നു തോന്നുന്നു.

ശോഭന ,പാർവ്വതി, കാർത്തിക, ലിസി , ഉഷ ,നന്ദിനി, ആനി എന്നിവരെയെല്ലാം ബാലചന്ദ്രമേനോനാണ് മലയാള സിനിമക്ക് പരിചയപ്പെടുത്തിയത്. നാല്പതിലധികം ചലച്ചിത്രങ്ങൾ കൈരളിക്ക് കാഴ്ചവെച്ച മേനോൻ ചിത്രങ്ങൾ കൂടുതലും വൻവിജയങ്ങൾ നേടിയവയുമായിരുന്നു .

 

Samaantharangal - Wikipedia

 

1997-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത “സമാന്തരങ്ങൾ ” എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്ക്കാരവും അദ്ദേഹത്തിന് ലഭിച്ചു . അതോടൊപ്പം കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടനായും സംവിധായകനായും ബാലചന്ദ്രമേനോൻ മാറി. സംഗീത പ്രേമികൾക്ക് എന്നും ഹരമായിരുന്നു ബാലചന്ദ്ര മേനോന്റെ ചിത്രങ്ങൾ .

1979 മേയ് 4-ന് പ്രദർശനമാരംഭിച്ച ” രാധ എന്ന പെൺകുട്ടി ” തിയേറ്ററുകളിലെത്തിയിട്ട് ഇന്നേക്ക് 46 വർഷങ്ങൾ പൂർത്തിയാകുമ്പോൾ “കാട്ടുക്കുറിഞ്ഞിപൂവു ചൂടി സ്വപ്നംകണ്ടുമയങ്ങും പെണ്ണ്…” എന്ന അതിസുന്ദര ഗാനത്തിലൂടെ ഈ ചിത്രം ഇന്നും ഓർമ്മയിൽ സുഗന്ധം പരത്തുന്നു .

 

Kaattukurinji Poovum Radha Enna Penkutty 1979 കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നം കണ്ടു മയങ്ങും പെണ്ണ്!

 

————————————————————————-

(സതീഷ് കുമാർ  :  9030758774)

————————————————————————-

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News