ഹരിദാസിനെ നിലവിൽ പ്രതിയാക്കേണ്ടെന്ന്  നിയമോപദേശം

തിരുവനന്തപുരം: നിയമനക്കോഴ കേസില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിനെ നിലവിൽ പ്രതിയാക്കേണ്ടെന്ന് പൊലീസിന്  നിയമോപദേശം ലഭിച്ചു. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകാമെന്നാണ് നിയമോപദേശം. അന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ തെളിവുകൾ വരുന്ന മുറക്ക് പ്രതിയാക്കുന്നത് തീരുമാനിക്കാമെന്നും ഈ കേസിൽ അഴിമതി നിരോധന വകുപ്പ് നിലനിൽക്കില്ലെന്നും നിയമോപദേശം ലഭിച്ചു. കന്‍റോൺമെന്‍റ് പൊലീസാണ് കേസില്‍ നിയമോപദേശം തേടിയത്. അസി. പബ്ലിക് പ്രോസിക്യൂട്ടർ കല്ലംമ്പിളി മനുവാണ് നിയമോപദേശം നൽകിയത്.

ആരോഗ്യവകുപ്പിൽ മരുമകള്‍ക്ക് താൽക്കാലിക നിയമം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പി എ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു മലപ്പുറം സ്വദേശി ഹരിദാസിന്‍റെ പരാതി. പക്ഷെ ഇപ്പോൾ കൻ്റോൺമെന്‍റ് പൊലീസിൻ്റെ അന്വേഷണമെത്തി നിൽക്കുന്നത് ഹരിദാസന്‍റെ സുഹൃത്തും മുൻ എഐഎസ്എഫ് നേതാവുമായ ബാസിത്തിലാണ്. ഹരിദാസനിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയെന്ന് താനാണെന്ന് മുൻ എഐഎസ്എഫ് നേതാവ് ബാസിത് കഴിഞ്ഞ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ പിഎക്ക് കൊടുക്കാനെന്നെ പേരിലാണ് പണം തട്ടിയെടുത്തതെന്നും കന്‍റോൺമെന്‍റ് പൊലീസിനോടാണ് ബാസിത് സമ്മതിച്ചത്. അപ്പോഴും മന്ത്രിയുടെ പിഎയുടെ പേര് ഉന്നയിക്കാൻ ഹരിദാസിനെ ബാസിത്ത് നിർബന്ധിച്ചത് എന്തിനാണെന്ന് വ്യക്തതയില്ല.  

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News