April 30, 2025 7:52 pm

മത വികാരങ്ങൾ ചൂഷണം ചെയ്യരുതെന്ന് കമ്മീഷൻ

ന്യൂഡൽഹി : മത-സാമുദായിക വികാരങ്ങള്‍ അടിസ്ഥാനമാക്കിയ ആഹ്വാനങ്ങള്‍ പാടില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശം.

ആരാധനാലയങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്. വ്യാജ പ്രസ്താവനകളും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവും പാടില്ല എന്നീ നിർദ്ദേശങ്ങള്‍ എല്ലാ രാഷ്ട്രീയ പാർട്ടികളും പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

നേതാക്കളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാമർശങ്ങള്‍ പാടില്ല. മാതൃക പെരുമാറ്റച്ചട്ട ലംഘനം അനുവദിക്കില്ല. സ്ത്രീകളുടെ അന്തസ്സിനും മാന്യതയ്ക്കും കോട്ടം പറ്റുന്ന പ്രവർത്തികളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും വിട്ടു നില്‍ക്കണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നല്‍കരുത്. എതിരാളികളെ അപകീർത്തിപ്പെടുത്തുന്ന സമൂഹ മാധ്യമ പോസ്റ്റുകള്‍ പാടില്ല എന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News