അരവിന്ദ് കെജ്‌രിവാൾ ജുഡീഷ്യല്‍ കസ്റ്റഡിയിൽ തുടരും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി ജൂലൈ മൂന്നുവരെ നീട്ടി. ജൂലൈ മൂന്നിന് കേസില്‍ കോടതി അടുത്ത വാദംകേള്‍ക്കും.

ആം ആദ്മി സർക്കാർ, 2022-ല്‍ റദ്ദാക്കിയ ഡല്‍ഹി എക്സൈസ് നയത്തിലെ ക്രമക്കേടുകൾ സംബന്ധിച്ചാണ്
അന്വേഷണം. തുടരന്വേഷണം അനിവാര്യമാണെന്നും കെജ്രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുകയായിരുന്നു.

സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള്‍ അപേക്ഷ നല്‍കിയെങ്കിലും സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News