പിണറായി ശൈലിക്കും സർക്കാറിനുമെതിരെ സി പി എം നേതാക്കൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ വിരുദ്ധ വികാരം തിരിച്ചടിയായെന്ന് സി പി എം സംസ്ഥാന സമിതി യോഗത്തിൽ അഭിപ്രായം. സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശൈലിയേയും വെറുതെ വിട്ടില്ല.

കനത്ത തോൽവിക്ക് കാരണം ഭരണ വിരുദ്ധ വികാരമെന്ന് വിമർശനമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത സീതാറാം യച്ചൂരിയും അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പ്രീണനം തിരിച്ചടിയായെന്നും വിമർശനങ്ങൾ ഉയർന്നു.

മുഖ്യമന്ത്രിയും മന്ത്രിമാരും നയിച്ച നവകേരള സദസിൻ്റെ ഗുണം പാർടിക്ക് കിട്ടിയില്ലെന്നും സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. അടിസ്ഥാന വിഭാഗം പാർട്ടിയിൽ നിന്ന് അകന്നുവെന്നും
റിപ്പോർട്ട് വിലയിരുത്തുന്നു.

കനത്ത തോൽവിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് നീങ്ങാതെ ഇനി പാർട്ടിക്ക് നിലനിൽപ്പിലെന്ന് അംഗങ്ങൾ കരുതുന്നു. 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും ഫലം വിശദമായി യോഗം വിലയിരുത്തി. പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായി എന്നാണ് സ്ഥിരീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News