വാഷിങ്ടൺ: പ്രസിദ്ധമായ ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ചേര്‍ക്കാനുള്ള അനുമതിയാണ് താത്ക്കാലികമായി നിര്‍ത്തിയിരിക്കുന്നത്
പുതിയ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നത് തടയണമെന്നും നിലവിലുള്ള വിദ്യാർത്ഥികളെ മറ്റ് സർവകലാശാലകളിലേക്ക് സ്ഥലം മാറ്റണമെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി എൽ നോമിന്റെ ഉത്തരവിൽ പറയുന്നു. അതല്ലെങ്കിൽ അവരുടെ വിദ്യാര്‍ത്ഥി വിസ റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ഈ നടപടി സർവകലാശാലയിലെ നല്ലൊരു ശതമാനം വിദ്യാർത്ഥികളെയും ബാധിക്കും. സർവകലാശാലയിൽ പഠിക്കുന്ന ഏകദേശം 27 ശതമാനവും അമേരിക്കയ്ക്ക് പുറത്തുനിന്നുള്ളവരാണ്. ഹാര്‍വാഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ പൂര്‍ണ വിവരങ്ങള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ കൈമാറണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ,ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ഹാർവാർഡ് വക്താവ് ജേസൺ ന്യൂട്ടൺ പറഞ്ഞു. 14 ലധികം രാജ്യങ്ങളിൽനിന്നുള്ള വിദേശ വിദ്യാർത്ഥി സമൂഹത്തെ സംരക്ഷിക്കാൻ സർവകലാശാല എല്ലാ വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു. 2024–25 അധ്യയന വർഷത്തിൽ ഹാർവാർഡിൽ പ്രവേശനം നേടിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 6,793 ആയിരുന്നു.
നേരത്തെ, സർക്കാരിൻ്റെ ആവശ്യങ്ങൾ നിരസിച്ച സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൻ ഡോളറിന്റെ സഹായം വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചിരുന്നു. സർവകലാശാലയ്‌ക്കു നൽകുന്ന സഹായത്തിൽ 100 കോടി ഡോളർ കൂടി വെട്ടിക്കുറയ്ക്കാനുള്ള നടപടിയും സർക്കാർ തുടങ്ങിയിടുണ്ട്.
‘അക്രമം, ജൂതവിരുദ്ധത എന്നിവ വളര്‍ത്തിയതിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കാംപസില്‍ ഏകോപിച്ച് പ്രവര്‍ത്തിച്ചതിനും ഹാര്‍വാര്‍ഡിനെ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി എൽ നോം സാമൂഹ്യ മാധ്യമ പോസ്റ്റില്‍ കുറ്റപ്പെടുത്തി.
രാജ്യത്തുടനീളമുള്ള എല്ലാ സര്‍വകലാശാലകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും ഇത് ഒരു മുന്നറിയിപ്പായിരിക്കുമെന്നും അവര്‍ പറഞ്ഞു.
സർക്കാർ നടപടികളെ നിയമവിരുദ്ധം എന്നാണ് ഹാര്‍വാര്‍ഡ് വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ചേര്‍ക്കുന്നത് തടയാനുള്ള തീരുമാനത്തെ സര്‍വകലാശാല വിമര്‍ശിച്ചു. 140-ലധികം രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അവർ അറിയിച്ചു