June 20, 2025 10:27 am

നിലമ്പൂരിൽ ഷൗക്കത്ത് 16,000 വോട്ടിന് ജയിക്കും എന്ന് പ്രവചനം

കൊച്ചി: നിയമസഭയിലേക്ക് നിലമ്പുരിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന റാഷിദ് സി.പി.

മുൻപ് നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച കോഴിക്കോട് സ്വദേശിയായ റാഷിദ് പ്രവാസിയാണ്. ഫെയ്സ്ബുക്കിലാണ് അദ്ദേഹം കണക്കുകൾ പങ്കിട്ടത്

12,100 മുതൽ 16,000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്നാണ് പ്രവചനം. 46.5 ശതമാനം മുതൽ 49 ശതമാനം വരെ വോട്ടുകൾ ഷൗക്കത്ത് നേടുമെന്നും റാഷിദ് പറയുന്നു.

യുഡിഎഫിന് 17 സീറ്റ് വരെ, എല്ഡിഎഫിന് 3 - 5; വീണ്ടും പ്രവചനവുമായി റാഷിദ് സിപി

റാഷിദ്. സി.പി

 

എൽഡിഎഫ് രണ്ടാം സ്ഥാനത്തെത്തും. 40.5 ശതമാനം മുതൽ 43 ശതമാനം വരെ വോട്ടാണ് എം സ്വരാജിനു കിട്ടുക . പി വി അൻവർ മണ്ഡലത്തിൽ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നാണ് റാഷിദ് പറയുന്നത്. 4.5 ശതമാനം മുതൽ 7 ശതമാനം വോട്ടുകൾ മാത്രമാണ് അദ്ദേഹം നേടുക. ബിജെപിയ്ക്ക് 4 ശതമാനം മുതൽ 6.5 ശതമാനം വരെ വോട്ടുകൾ കിട്ടുമെന്നും റാഷിദ് വിലയിരുത്തുന്നു .

റാഷിദിൻ്റെ പ്രവചനം ഇങ്ങനെ: യു ഡി എഫ് 46.5% – 49 %, എൽ ഡി എഫ് 40.5% – 43 %. പി വി അൻവർ 4.5 % – 7 %,ബി ജെ പി 4 % – 6.5 %.

‘നിലമ്പൂരിൻ്റെ സമീപകാല ചരിത്രത്തിൽ മുസ്ലിം ലീഗിൻ്റെയും കോൺഗ്രസ്സിന്റെയും രാഷ്ടീയ വോട്ടുകൾ ഒറ്റ കെട്ടായി പോൾ ചെയ്യപ്പെട്ടു. ഒപ്പം, സർക്കാർ വിരുദ്ധ വോട്ടുകളും. അത്തരം സാഹചര്യങ്ങളിൽ വ്യക്‌തിഗത മികവ് കൊണ്ട് മാത്രം പിടിച്ചു നിൽക്കാനാവില്ല’. – റാഷിദ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News