ന്യൂഡൽഹി: ലഹോറിലും ഇസ്‌ലാമാബാദിലും ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണീ നടപടി.
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ലാഹോറിലും സിയാൽ കോട്ടിലും ഇസ്ലാമാബാദിലും ശക്തമായ മിസൈൽ ആക്രമണമാണ് നടന്നത്. ഡ്രോൺ ആക്രമണവും ശക്തമാക്കി.
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലാണ്. ജനന്ധറിൽ രണ്ട് ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടു. വ്യോമപ്രതിരോധ സംവിധാനം വഴി ആക്രമണം തടഞ്ഞു. പാകിസ്ഥാന്‍റെ 3 പോര്‍വിമാനങ്ങളാണ് വെടിവെച്ചിട്ടത്.
ഹരിയാന, ബീഹാർ, ദില്ലി, പഞ്ചാബ്, രാജസ്ഥാൻ, ജമ്മുകശ്മീർ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി.
അതിനിടെ, രാജസ്ഥാനിലെ ജയ്‌സാൽമേറിൽനിന്ന് പാക്കിസ്ഥാൻ പൈലറ്റിനെ പിടികൂടി. കശ്മീരിലും രാജസ്ഥാനിലും പഞ്ചാബിലുമായി ഒട്ടേറെ ഡ്രോണുകളും മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തു.