ന്യൂഡൽഹി : പൊതു സെൻസസിന് ഒപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചതായിമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം.കോൺഗ്രസും പ്രതിപക്ഷവും രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു.മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും ജാതി സെന്‍സസിനെ എതിര്‍ക്കുകയായിരുന്നു.2010 ല്‍, അന്തരിച്ച ഡോ. മന്‍മോഹന്‍ സിങ് 2010 ല്‍, ജാതി സെന്‍സസ് നടത്തുന്നത് മന്ത്രിസഭ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനായി മന്ത്രിമാരുടെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു.
ഇന്ത്യ സഖ്യകക്ഷികൾ ജാതി സെന്‍സസ് ഒരു രാഷ്ട്രീയ ഉപകരണമായി മാത്രമാണ് കാണുന്നത്.പല സംസ്ഥാനങ്ങളും ജാതി സര്‍വേകള്‍ നടത്തിയിട്ടുണ്ട്.ചില സംസ്ഥാനങ്ങള്‍ ഇത് നന്നായി ചെയ്തിട്ടുണ്ടെങ്കിലും, മറ്റു ചിലത് സുതാര്യമല്ലാത്ത രീതിയില്‍ രാഷ്ട്രീയ കോണില്‍ നിന്ന് മാത്രമാണ് അത്തരം സര്‍വേകള്‍ നടത്തിയത്.
അത്തരം സര്‍വേകള്‍ സമൂഹത്തില്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. രാഷ്ട്രീയം മൂലം നമ്മുടെ സാമൂഹിക ഘടന അസ്വസ്ഥമാകുന്നില്ലെന്ന് ഉറപ്പാക്കാന്‍, സര്‍വേകള്‍ക്ക് പകരം ജാതി കണക്കെടുപ്പ് സെന്‍സസില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനിച്ചത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.