ന്യൂഡൽഹി : ദേശീയപാതകളിലെ ടോള്‍ പിരിവിന് ഫാസ്റ്റാഗ് അധിഷ്ഠിത വാര്‍ഷിക പാസ് സംവിധാനം നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിന്‍ ഗഡ്കരി.
3000 രൂപ അടച്ച് ഒരു വര്‍ഷത്തെ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന പാസ് ഓഗസ്റ്റ് 15 ന് പ്രാബല്യത്തില്‍ വരുത്തുമെന്ന് അദ്ദേഹം എക്സ് പോസ്റ്റില്‍ പറഞ്ഞു.
ഈ പാസ് വാണിജ്യ വാഹനങ്ങള്‍ക്ക് ബാധകമല്ല. സ്വകാര്യ വാഹനങ്ങളിലാണ് ഇത് നടപ്പാക്കുക. വാള്‍ഷിക പാസ് എടുത്ത തീയതി മുതല്‍ ഒരു വര്‍ഷം വരെ, അല്ലെങ്കില്‍ 200 യാത്രകള്‍ വരെ പാസ ഉപയോഗിക്കാം. ഇതില്‍ ആദ്യം വരുന്നതാണ് പരിഗണിക്കുക.
വാര്‍ഷിക പാസ് നിലവില്‍ വരുന്നതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാകുമെന്നും ഗഡ്കരി പറഞ്ഞു.
ആക്ടിവേഷനും പാസ് പുതുക്കുന്നതിനുള്ള ലിങ്ക് ഉടന്‍ തന്നെ രാജ്മാര്‍ഗ് യാത്ര ആപ്പിലും എംഎച്ച്എഐ (നാഷണല്‍ ഹൈവേസ് അസോസിയേഷന് ഓഫ് ഇന്ത്യ), റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാകും.