കൊച്ചി: പ്രമുഖ വ്യവസായി ഗോകുലം ഗോപാലൻ, ശ്രീഗോകുലം മൂവീസിന്‍റെ ബാനറില്‍ നിർമിക്കുന്ന മൂന്ന് സിനിമകളിൽ അഭിനയിക്കാൻ കരാർ ഒപ്പിട്ടുവെന്ന് സൂരേഷ് ഗോപി അറിയിച്ചു.
ഇതിൽ ഒരെണ്ണം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സംബന്ധിച്ചുള്ളതാണ്. 70 കോടി രൂപയാണ് ബജററ്. അത് നൂറു കോടി രൂപയാവാൻ പോലും സാധ്യത ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റക്കൊമ്പൻഎല്‍കെ എന്നിവയാണ് അഭിനയിക്കാനുള്ള മററു സിനിമകൾ. സനല്‍ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം, വീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്കെ എന്നിവയാണ് സുരേഷ് ഗോപിയുടേതായി ചിത്രീകരണം പൂർത്തിയായ രണ്ട് സിനിമകള്‍.
Post Views: 1,877