പാകിസ്ഥാൻ ഡ്രോണുകള്‍ വീണ്ടും തകർത്തു

ന്യൂഡല്‍ഹി: ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം തുടർന്ന് പാകിസ്ഥാൻ. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഡ്രോണുകളെ നിര്‍വീര്യമാക്കി.കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലായിരുന്നു അക്രമണ ശ്രമം

ഇതിനൊപ്പം നിയന്ത്രണരേഖയിലുടനീളം മോര്‍ട്ടാറുകളും ആര്‍ട്ടിലറി ഗണ്ണുകളുമുപയോഗിച്ചുള്ള വെടിവെപ്പ്പാകിസ്താന്‍ തുടങ്ങി.ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള അതിര്‍ത്തി ജില്ലകളിലായിരുന്നു ആക്രമണം.

ഇന്ത്യന്‍ പോസ്റ്റുകളും ജനവാസകേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന ഷെല്ലാക്രമണത്തിന് ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്

ജമ്മുകശ്മീരിലെ രജൗരി, പത്താന്‍കോട്ട്, അഖ്‌നൂര്‍, സാംബ, ജമ്മു മേഖലകളിലും പഞ്ചാബിലെ അട്ടാരി, ഫിറോസ്പുര്‍, രാജസ്ഥാനിലെ ജെയ്‌സാല്‍മിര്‍, ഭുജ്, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലേക്കാണ് പാകിസ്താന്‍ ഡ്രോണുകളയച്ചത്.ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാനുള്ള നീക്കമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് സൂചന.

പഞ്ചാബിലെ ഫിറോസ്പുരില്‍ ജനവാസ മേഖലയില്‍ ഡ്രോണ്‍ പതിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഒരു കുടുംബത്തിലെ ചില അംഗങ്ങൾക്ക്
പരിക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും വാർത്ത ഏജൻസി അറിയിച്ചു.

പഞ്ചാബില്‍ ഫിറോസ്പുരിലും അമൃത്സറിലും അനന്ത്പുര്‍ സാഹിബിലുമടക്കം വ്യോമാക്രമണ മുന്നറിയിപ്പിനെതുടര്‍ന്ന് അഞ്ചിടത്താണ് ബ്ലാക്ക്ഔട്ട് നടപ്പിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News