ന്യൂഡൽഹി: പാകിസ്ഥാന് കനത്ത തിരിച്ചടിയേൽപ്പിച്ച ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യം, നിയന്ത്രണരേഖയോ അതിർത്തിയോ കടക്കാതെയാണ് നടത്തിയതെന്ന് കേന്ദ്രസർക്കാർ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.
പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളായ പെച്ചോര മിസൈൽ, OSA – AK, LLAD എന്നീ ലോവര്‍ എയര്‍ ഡിഫന്‍സ് തോക്കുകൾ എന്നിവ ഉപയോഗിച്ചു. തീരമേഖലയും ഉത്തരമേഖലയും ഉപഗ്രഹങ്ങൾ ഉപയോഗിച്ച് നിരീക്ഷണം തുടരൂയാൺ ഇപ്പോഴും.
പത്ത് ഉപഗ്രഹങ്ങളാണ് ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യം ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചത്. പാകിസ്ഥാന്‍റെ ചൈന നിർമിത പ്രതിരോധ സംവിധാനങ്ങളെ അടക്കം മറികടക്കാനായി.23 മിനിറ്റ് കൊണ്ട് പ്രത്യാക്രമണം പൂർത്തിയാക്കാൻ കഴിഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച യുദ്ധോപകരണങ്ങളും യുദ്ധവിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമടക്കം ചേര്‍ന്നുള്ള സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ മുന്നേറ്റം വ്യക്തമാക്കുന്ന ദൗത്യമായിരുന്നു ഓപ്പറേഷൻ സിന്ദൂര്‍.
ഇതിനു മറുപടിയായി പാകിസ്ഥാൻ മെയ് ഏഴിനും എട്ടിനും രാത്രി അതിര്‍ത്തിമേഖലയിൽ ആക്രമണങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തു.
എട്ടിന് രാവിലെ പാകിസ്ഥാനിലെ ലാഹോറിലെയടക്കം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സൈന്യം ചാമ്പലാക്കി. ആകാശ് പ്രതിരോധ സംവിധാനവും ഫലപ്രദമായി ഉപയോഗിച്ചു. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് അയക്കാൻ കഴിയുന്ന വ്യോമ പ്രതിരോധ മിസൈൽ സംവിധാനമാണ് ആകാശ്.
മുൻ സോവിയറ്റ് യൂണിയൻ കാലഘട്ടത്തിലുള്ള പരമ്പരാഗത മിസൈൽ പ്രതിരോധ സംവിധാനമായ എസ്-125/നെവ/ പെച്ചോര വ്യോമ പ്രതിരോധ സംവിധാനം കൂടുതൽ ആധുനീകവത്കരിച്ചശേഷമാണ് സൈന്യം പ്രയോജനപ്പെടുത്തുന്നതെന്നും സർക്കാർ അറിയിച്ചു.