ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കാൻ പാകിസ്ഥാൻ നടത്തിയ നീക്കം പരാജയപ്പെടുത്തുകയായിരുന്നുവെന്ന് സൈന്യം വെളിപ്പെടുത്തി.
15-ാം ഇൻഫൻട്രി ഡിവിഷന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) മേജർ ജനറൽ കാർത്തിക് സി ശേഷാദ്രി ആണ് ഇക്കാര്യം അറിയിച്ചത്.
മതപരമായ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ സ്ഥാപനങ്ങൾക്കൊപ്പം സൈനിക താവളങ്ങളും ലക്ഷ്യമിടുന്ന പാകിസ്ഥാന്റെ നീക്കം മുൻകൂട്ടി കണ്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സുവർണ്ണ ക്ഷേത്രത്തിന് സമഗ്രമായ വ്യോമ പ്രതിരോധ കുട നൽകുന്നതിനായി കൂടുതൽ ആധുനിക പ്രതിരോധ ഉപകരണങ്ങൾ സജ്ജീകരിച്ചിരുന്നു.
ആകാശ് മിസൈൽ സംവിധാനം,എൽ-70 എയർ ഡിഫൻസ് ഗൺസ് എന്നിവയുൾപ്പെടെയുള്ള സംവിധാനങ്ങൾ ക്ഷേത്രത്തെയും പഞ്ചാബിലെ നഗരങ്ങളെയും എങ്ങനെ രക്ഷിച്ചു എന്നത് വിശദീകരിക്കുന്ന ദൃശ്യങ്ങൾ അദ്ദേഹം കാണിച്ചു.
Post Views: 55