May 19, 2025 10:51 am

മുൻ ഇസ്ലാമിക ഭീകരർ ട്രംപിന്‍റെ ഉപദേശക സമിതിയിൽ

വാഷിങ്ടൺ: പാകിസ്ഥാനിലെ ലഷ്കർ ഇ തൊയ്ബയുടെ പരിശീലന ക്യാംപിൽ പങ്കെടുക്കുകയും, കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും ആരോപിക്കപ്പെടുന്ന 2 പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് നിയമിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ നടപടി വിവാദമാകുന്നു

ഇസ്മായിൽ റോയർ, ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.2000-2001 കാലഘട്ടത്തിൽ ഇവർ നിരോധിത ഭീകര സംഘടനളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു എന്നാണ് പറയുന്നത്.

ഈ വാർത്ത ഇത് അവിശ്വസിനീയമാണെന്നാണ് ഡൊണാൾഡ് ട്രംപിന്‍റെ സഖ്യകക്ഷി നേതാവായ ലോറാ ലൂമർ പ്രതികരിച്ചത്.അമേരിക്കയിലെ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിന് റോയറിനെ 2004-ൽ അമേരിക്കയിലെ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

അൽ-ഖ്വയ്ദയ്ക്കും ലഷ്കർ ഇ തൊയ്ബക്കും ഇസ്മായിൽ റോയർ സഹായം നൽകിയതായും തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാൻ സൌകര്യങ്ങളൊരുക്കിയെന്നും എഫ്ബിഐ അന്വേഷണത്തിൽ കണ്ടെത്തി.

തീവ്രവാദ ബന്ധം കണ്ടെത്തിയതോടെ റോയറിനെതിരെ എഫ്ബിഐ ഇതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തുകയും ചെയ്തിരുന്നു. 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും 13 വർഷം മാത്രമാണ് റോയർ തടവ് അനുഭവിച്ചതെന്നാണ് ലോറ ലൂമർ പറയുന്നത്.

റോയറിനെ മതസ്വാതന്ത്ര്യ കമ്മീഷൻ്റെ ഉപദേശക സമിതിയിലാണ് ട്രംപ് നിയമിച്ചിരിക്കുന്നത്. ഉപദേശക സമിതിൽ നിയമിതനായ ഷെയ്ഖ് ഹംസ യൂസഫിനും നിരോധിത ഭീകര ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

2000ത്തിന്റെ ആദ്യ വർഷങ്ങളിൽ പാകിസ്താനിലേക്ക് പോയി ലഷ്കർ ഇ തൊയ്ബയുടെ പരിശീലനം നേടിയ ഭീകരനായിരുന്നു ഇസ്മായിൽ റോയർ. വിർജീനിയ ജിഹാദ് നെറ്റ്‌വർക്ക്’ എന്ന തീവ്രവാദ സംഘത്തിലെ പ്രധാനിയും കൂടിയായിരുന്നു ഇയാൾ. നിലവിൽ റിലീജിയസ് ഫ്രീഡം ഇൻസ്റ്റിറ്റ്യൂട്ടിലെ ഇസ്‌ലാം ആൻഡ് റിലീജിയസ് ഫ്രീഡം ആക്ഷൻ ടീമിന്റെ മേധാവിയും ആണ്.’മതസാഹോദര്യ’ത്തിൻ്റെ വക്താവുമാണ് എന്ന് അവകാശപ്പെടുന്നുമുണ്ട്.

ഇസ്ലാമിക മതപ്രഭാഷകനായി അറിയപ്പെടുന്ന ആളാണ് ഷെയ്ഖ് ഹംസ യൂസഫ്. യു എസിലെ ആദ്യത്തെ അംഗീകൃത മുസ്ലിം ലിബറൽ ആർട്സ് കോളേജ് ആയ സയ്തുന കോളേജിൻ്റെ സ്ഥാപകനാണ് ഇയാൾ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പ്രസംഗിച്ചുവെന്ന് കാട്ടി 2016ൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവിലും ഇയാൾ ഒരു കമ്മീഷനിൽ അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News