ആർ. ഗോപാലകൃഷ്ണൻ .


‘പൂരച്ചീന്തുകൾ’


ഏകദേശം, 20 വർഷം മുമ്പ്, തൃശൂർപ്പൂര ത്തിൻ്റെ കുടകൾ സംഭാവനയായി നൽകുന്ന ഒരു പദ്ധതി തുടങ്ങി: 20,000 രൂപ കൊടുത്താൽ നിങ്ങളുടെ / സ്ഥാപനത്തിൻ്റെ പേരിൽ ഒരു കുട ഉയർത്തപ്പെടും. മാത്രമല്ല, പൂരത്തിൻ്റെ തലേന്നാൾ നടക്കുന്ന ചമയ കാഴ്ചയിൽ കുട പ്രദർശിപ്പിക്കും; പ്രദർശന ഹാളിൽ കുടയുടെ സ്‌പോൺസർ ആയി നിങ്ങളുടെ പേര് എഴുതി വെച്ചിരിക്കും. “അർദ്ധരാത്രിക്ക് കുട പിടിക്കുകയാണെന്ന്”, ഇതു കേട്ട് തെറ്റിദ്ധരിക്കേണ്ട, നിങ്ങൾ കാശ് കൊടുത്ത ‘കുട’ പകൽപ്പൂരത്തിന് പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് മനസിലാക്കുക! (പ്രാഞ്ചിയേട്ടേന്മാർ ക്ഷമിക്കുക!
)




1932-ലാണ് ആദ്യമായി പൂരം എക്‌സിബിഷന് സംഘടിപ്പിച്ചത് ‘സ്വദേശി പ്രദര്ശനം’ എന്നറിയപ്പെട്ട ഇത് 1930 കളില് പ്രശസ്തമായ ‘മദ്രാസ് പാര്ക്ക് എക്‌സിബിഷന്’ എന്ന വാണിജ്യമേളയെ അനുകരിച്ചാണ് തുടങ്ങിയത്. തൃശൂരിലെ സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു ഇതിന്റെ പിന്നില്. അതിനാല് സ്വദേശി പ്രദര്ശനം എന്നറിയപ്പെട്ടു. 1963 ല് തൃശൂര് മുനിസിപ്പാലിറ്റി ഇത് പാറമേക്കാവിനും തിരുവമ്പാടിക്കും കൈമാറി. പിന്നീട് ‘പൂരം എക്‌സിബിഷന്’ എന്ന പേരില് അറിയപ്പെട്ടു.


കരിമരുന്നു മത്സരം:
1925 ല്, നൂറു വര്ഷം മുന്പ് നടന്ന, ആ വെടിക്കെട്ടില് തൃശൂരിന്റെ തൊടുതിലകമായ തേക്കിന്ക്കാട് മൈതാനത്ത് തെളിഞ്ഞ ആകാശത്തിന്റെ വിരിമാറില് വിവിധ വര്ണ്ണങ്ങളില് അമിട്ട് വിരിഞ്ഞപ്പോള് പൂരത്തിന് കൂടിയ ജനസഹസ്രങ്ങള് ആഹ്ലാദത്തോടെ, അത്ഭുതത്തോടെ നോക്കി നിന്നു. മദ്രാസ് പാര്ക്ക് എക്‌സിബിഷനില്, കരിമരുന്ന് വിദ്ഗധനായിരുന്ന പൊന്നു വീട്ടില് ഗോപാലന് നായരാണ് തൃശൂര് പൂരം വെടിക്കെട്ടില് തിരുവമ്പാടിക്കാര്ക്ക് വേണ്ടി മിന്നല് അമിട്ട് ആദ്യമായി അവതരിപ്പിച്ചത്.
.jpg?$p=7025791&f=16x10&w=852&q=0.8)
ആ വര്ണ്ണങ്ങള് മനസില് വിരിയിച്ച ആഹ്ലാദനിമിഷങ്ങളെ കുറിച്ച് കുട്ടിയായിരുന്നപ്പോള് അത് നേരിട്ട് കണ്ട, തൃശൂര്ക്കാരനായ, മുൻ മുഖ്യമന്ത്രി സി. അച്ച്യുതമേനോന് എഴുതിയിട്ടുണ്ട്; അന്ന് 12 വയസുകാരനായിരുന്നു അദ്ദേഹം. ആ പൂരത്തിനാണ് മിന്നല് പടക്കവും മിന്നല് അമിട്ടും തൃശൂര് പൂരം വെടിക്കെട്ടില് ആദ്യമായി ആകാശത്ത് പൊട്ടി വിരിഞ്ഞത്. ഗോപാലന് നായര്ക്ക് മാത്രമറിയാമായിരുന്ന ഈ മിന്നല് പ്രയോഗം അതീവ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.

പൂരനാള് തുടങ്ങി, വെളുപ്പിന് വെടിക്കെട്ടിന് തീ കൊളുത്തിയപ്പോള് മാത്രമാണ് തിരുവമ്പാടിക്കാരുടെ വെടിക്കെട്ടില് ഈ പുതിയ വിദ്യ ആകാശത്ത് നിറങ്ങളുടെ പൂരം തീര്ത്തത്. ഈ പുതിയ അത്ഭുത നിറങ്ങളുടെ ശബ്ദകാഴ്ചയില് എതിര്പക്ഷമായ പാറമേക്കാവുകാര്, മറുപടിയില്ലാതെ നിശബ്ദരായി നോക്കി നിന്നു. പക്ഷേ, പിറ്റേ വര്ഷം തന്നെ അവര് ഈ വിദ്യ പഠിച്ച് അവതരിപ്പിച്ച് അവർ ഒപ്പത്തിനൊപ്പം എത്തി!

തിരുവമ്പാടിക്കാരുടെ മഠത്തില് നിന്നുള്ള വരവ്, പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളം ഈ രണ്ടുമാണ് തൃശൂര് പൂരത്തിന്റെ ഏറ്റവും മികച്ച മേള മുഹൂര്ത്തങ്ങള്! പ്രശസ്തമായ വേദപഠനശാലയും സംസ്‌കൃത ഗവേഷണ കേന്ദ്രവുമായ ‘ബ്രഹ്‌മസ്വം മഠ’ത്തിന്റെ മുന്നിലാണ് പൂർത്തിൻ്റെ പ്രസിദ്ധ ചടങ്ങായ ‘മഠത്തില് നിന്നുള്ള വരവ്’ എഴുന്നള്ളിപ്പും – ഒപ്പം പഞ്ചവാദ്യം നടത്തുന്നത്. പണ്ട് മഠത്തിന്റെ അധിപനായ സ്വാമിയാര്ക്ക് മൂന്ന് സ്വര്ണ നെറ്റിപട്ടം ഉണ്ടായിരുന്നു.
പൂരത്തിന് തിരുവമ്പാടിക്കാര്ക്ക് ആ നെറ്റിപട്ടം ഉപയോഗിക്കണമെന്ന് തോന്നി. സ്വാമിയാര് സമ്മതിച്ചു, ഒരു വ്യവസ്ഥക്ക് വിധേയമായി മാത്രം: “എഴുന്നള്ളത്ത് വരുമ്പോള് മഠത്തിന്റെ മുന്നില് നിറുത്തി വാദ്യഘോഷം നടത്തണം. പകരം, നെറ്റിപ്പട്ടം തരും.” അങ്ങനെ, മഠത്തില് വരവ് ഇറങ്ങി എഴുന്നള്ളി. പൂരം കഴിഞ്ഞ് മടക്കത്തില് നെറ്റിപ്പട്ടം തിരികെ കൊടുക്കും.
സ്വര്ണ്ണ നെറ്റിപ്പട്ടം ഇല്ലാതെ തന്നെ, ഇന്നും മഠത്തില് നിന്നുള്ള വരവ് നടക്കുന്നു; ഒപ്പം പഞ്ചവാദ്യഘോഷവും.

———————————————————————————————————
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
___________________________________________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക
Post Views: 63