റഷ്യയിൽ പ്രസവിക്കുന്ന വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ

മോസ്കോ: ജനസംഖ്യാ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള തീവ്രശ്രമം റഷ്യ ആരംഭിച്ചു .ഇതിൻ്റെ  ഭാഗമായി റഷ്യയിലെ പത്ത് പ്രവിശ്യകളിൽ സ്കൂൾ വിദ്യാർത്ഥിനികൾ ഗർഭം ധരിച്ച് പ്രസവിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപയിലധികം പ്രതിഫലം നൽകുന്ന പദ്ധതി നടപ്പാക്കിത്തുടങ്ങി.

റഷ്യയുടെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2023-ൽ ഒരു സ്ത്രീക്ക് ശരാശരി 1.41 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ഇത് 2.05 എങ്കിലും ആകേണ്ടതുണ്ട്. ഈ കുറവ് രാജ്യത്തനെ ഭാവിക്ക് വലിയ ഭീഷണിയാണെന്ന് സർക്കാർ കരുതുന്നു.

റഷ്യ-യുക്രെയ്ൻ യുദ്ധം ജനസംഖ്യാ പ്രശ്നത്തെ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ മരിച്ച സൈനികരുടെ എണ്ണം വളരെ കൂടുതലാണ്. കൂടാതെ, നിർബന്ധിത സൈനിക സേവനം ഭയന്ന് ആയിരക്കണക്കിന് യുവാക്കൾ രാജ്യം വിടുകയും ചെയ്തിട്ടുണ്ട്.ഇത് പ്രത്യുത്പാദന പ്രായത്തിലുള്ള പുരുഷന്മാരുടെ എണ്ണം കുറയ്ക്കുന്നു.

Ukraine: Population drops by 10 million since Russia invaded in 2014, UNFPA  reports | UN News

ജനസംഖ്യാ വർദ്ധനവിന് വേണ്ടി എന്തു വഴിയും സ്വീകരിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ചില പ്രവിശ്യകൾ ഇത്തരം നടപടികൾക്ക് മുതിരുന്നത്.

നിലവിലുള്ള പദ്ധതികളുടെ വിപുലീകരണം: നേരത്തെ മുതിർന്ന സ്ത്രീകൾക്ക് നൽകിയിരുന്ന ഗർഭധാരണ പ്രോത്സാഹനങ്ങളും ശിശുപരിപാലന സഹായങ്ങളും ഇപ്പോൾ സ്കൂൾ വിദ്യാർത്ഥിനികൾക്കും ബാധകമാക്കിയിട്ടുണ്ട്.

ഈ നയം വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. 43% റഷ്യക്കാർ ഈ നയത്തെ പിന്തുണയ്ക്കുമ്പോൾ 40% പേർ ഇതിനെ എതിർക്കുന്നു എന്നാണ് ഒരു സർവേ പറയുന്നത്.

Russia's population crisis gets worse amid 25-year-low birth rate | Fortune  Europe

പ്രായപൂർത്തിയാകാത്ത ഗർഭധാരണം പ്രോത്സാഹിപ്പിക്കുന്നത് ധാർമ്മികമായി ശരിയല്ലെന്നും, ഇത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും ദോഷകരമായി ബാധിക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ജനസംഖ്യാ പ്രതിസന്ധി മറികടക്കാൻ ഇത് അത്യാവശ്യമാണെന്ന് ഇതിനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News