തിരൂനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്നും, യുഡിഎഫ് അധികാരത്തിലെത്തിയാൽ മന്ത്രിയാക്കാമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം ഉറപ്പ് തന്ന സാഹചര്യത്തിലാണ് കെ പി സി സി പ്രസിഡണ്ട് പദം ഒഴിഞ്ഞതെന്ന് വെളിപ്പെടുത്തി കെ. സുധകരൻ.
പ്രവർത്തക സമിതി അംഗത്വം വാഗ്ദാനം ചെയ്തിരുന്നു. ഒപ്പം ഞാൻ പറയുന്ന ആളെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചുവെന്ന് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.
പ്രസിഡണ്ട് പദവിയിൽനിന്നു മാറണമെന്ന് ഡൽഹിയിൽ വച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് ആവശ്യപ്പെട്ടതെന്ന് സുധാകരൻ അറിയിച്ചു. ഉചിതമായ ആദരം നൽകി മാറ്റാനാണ് ആഗ്രഹിക്കുന്നതെന്നു വേണുഗോപാൽ പറഞ്ഞപ്പോൾ, മാറാൻ തയാറാണെന്നു ഞാനും പറഞ്ഞു.
Post Views: 268