പാകിസ്ഥാൻ ‘തകർത്ത’ വ്യോമത്താവളത്തില്‍ പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: പാകിസ്ഥാൻ തകർത്തു എന്ന് അവകാശപ്പെട്ട പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരെ അഭിനന്ദിച്ചു.

‘ഓപ്പറേഷന്‍ സിന്ദൂറിന്’ ശേഷം മെയ് 9, 10 തീയതികളിലെ രാത്രിയില്‍ പാകിസ്ഥാന്‍ ആക്രമിക്കാന്‍ ശ്രമിച്ച വ്യോമസേനാതാവളങ്ങളില്‍ ആദംപൂരും ഉള്‍പ്പെടുന്നു.

ആദംപൂരിലെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം, ജെഎഫ്-17 യുദ്ധവിമാനങ്ങളില്‍ നിന്ന് തൊടുത്തുവിട്ട ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജ ആരോപണമാണ് എന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

At Adampur air base, PM Modi defines India's 'Laxman Rekha' against terror  - Hindustan Times,

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News