ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള സംഘർഷത്തിൽ, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു.
കശമീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ് റഷ്യ.
പഹല്‍ഗാമില്‍ 26 പേര്‍ നിഷ്ഠൂരമായി വെടിയേറ്റ് മരിച്ച ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പുതിന്‍ ഊന്നിപ്പറഞ്ഞതായും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് പാകിസ്ഥാൻ
പ്രതിരോധ മന്ത്രി, പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ കഴിയുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ വിളിച്ച് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുന്നത്