കെ-റെയിൽ; വിളവെടുത്ത വാഴക്കുലയ്ക്ക് ലേലത്തിൽ 60250 രൂപ

തൃശ്ശൂർ: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമര സമിതി വിളവെടുത്ത വാഴക്കുലയ്ക്ക് ഇന്നലെ ലേലത്തിൽ കിട്ടിയത് 60250 രൂപ. തൃശ്ശൂർ പാലക്കൽ സ്വദേശി ബാബുവിന്റെ പറമ്പിൽ നട്ട വാഴയാണ് കുലച്ചത്. സംസ്ഥാനത്ത് എൽഡിഎഫ് എംഎൽഎമാരുടെ എണ്ണത്തിന് തുല്യമായി 99 വാഴകളാണ് സമര സമിതി കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ നട്ടത്. ഈ വാഴകളിലായിരുന്നു വിളവെടുപ്പ്.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി വാഴകൾ നട്ടത്.

വാഴക്കുലയ്ക്ക് ലേലത്തിലൂടെ കിട്ടിയ തുക ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് പണിയാൻ നൽകുമെന്ന് ബാബു അറിയിച്ചു.തങ്കമ്മയുടെ ചെറിയ വീടിനകത്ത് അടുപ്പിൽ കെ റെയിൽ കുറ്റി സ്ഥാപിച്ചത് വലിയ വിവാദമായിരുന്നു. പാലയ്ക്കൽ സെന്ററിലായിരുന്നു ഇന്നലെ ലേലം വിളി നടന്നത്.  കുലകളുമായി പ്രതിഷേധ മാർച്ചും യോഗവും പാലയ്ക്കൽ സെന്ററിൽ ഇന്നലെ നടന്നു.

ലേലം വിളിച്ച ഉടനെ തുക പ്രത്യേകം സജ്ജീകരിച്ച പെട്ടിയിൽ നിക്ഷേപിക്കുന്ന വിധത്തിലായിരുന്നു ലേല നടപടികൾ. കെ വി പ്രേമൻ എന്നയാളാണ് കുല വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News