മാള സഹ ബാങ്കില്‍ 10 കോടിയുടെ ക്രമക്കേട്

തൃശൂര്‍: വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണം കയ്യാളുന്ന തൃശൂര്‍ മാള സഹകരണ ബാങ്കിൽ 10 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന്  സഹകരണവകുപ്പിന്റെ റിപ്പോര്‍ട്ട്. .

ബാങ്ക് അധികാരികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വഴിയല്ലാതെ അനധികൃത സ്ഥലത്തിന് വായ്പ കൊടുക്കുക, ലേലം ലോണെടുത്ത തുകയെക്കാളും കുറച്ചുനല്‍കുക, കുടിശ്ശിക കുറച്ചു നല്‍കുക, അനര്‍ഹമായ ശമ്പളവും ഓണറേറിയം കൈപ്പറ്റുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് ക്രമക്കേട് നടത്തിയിരുന്നു.

ഓണച്ചന്തയും മറ്റ് കൃഷി സംബന്ധമായ പദ്ധതികളും നടപ്പാക്കികൊണ്ട് നഷ്ടം വരുത്തിയതായും കണ്ടെത്തി. നിലവില്‍ 22 കോടിയോളം രൂപയുടെ നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ 5 കോടിയുടെ കുറവുണ്ടെന്നും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News