മമ്മൂട്ടി കമ്പനി ചിത്രത്തില്‍ നായകനായി സുരേഷ് ഗോപി

കൊച്ചി; മഹേഷ് നാരായണൻ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിൽ സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്നു.

മമ്മൂട്ടി, സുരേഷ് ഗോപി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ എന്നിവർ ഈ സിനിമയില്‍ ഒന്നിക്കും. ആഗസ്തിൽ ചിത്രീകരണം തുടങ്ങും.

തിരഞ്ഞെടുപ്പിൽ ജയിച്ചെങ്കിലും സിനിമ വിടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. അഭിനയിച്ച് കാശുമുണ്ടാക്കും. അതില്‍ നിന്നും കുറച്ച്‌ പാവങ്ങള്‍ക്കും കൊടുക്കും. അതൊക്കെ അങ്ങനെ തുടരും -അദ്ദേഹം പറയുന്നു.

മമ്മൂട്ടി അല്ലാതെ മറ്റൊരു നടന്‍ മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് ഇതാദ്യമായാണ്. മമ്മൂട്ടിയുടെ ആറാമത്തെ നിര്‍മാണ സംരംഭം കൂടിയാണിത്. വരാഹം, ജെഎസ്കെ, എസ്ജി251 എന്നിവയാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങൾ.