സ്വർണ്ണക്കടത്തിൻ്റെ ഓഫീസ് ഏതെന്ന് എല്ലാവർക്കും അറിയാം: പ്രധാനമന്ത്രി

തൃശൂർ: കേരളത്തിൽ ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണക്കള്ളക്കടത്ത് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിനെ പേരെടുത്ത് പരാമർശിക്കാതെ ആയിരുന്നു ഈ പരാമർശം.

കേന്ദ്ര സർക്കാർ അനുവദിക്കുന്ന പണത്തിന്റെ കണക്ക് പോലും ചോദിക്കാൻ പാടില്ല എന്നാണ് നയം. കണക്ക് ചോദിച്ചാൽ കേന്ദ്ര പദ്ധതികൾക്കടക്കം തടസം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുററപ്പെടുത്തി.

തൃശൂരിൽ ‘സ്ത്രിശക്തി മോദിക്കൊപ്പം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.

കോൺഗ്രസും ഇടതുപക്ഷവും വഞ്ചനയുടെ നാടകം കളിക്കുകയാണെന്ന് അദ്ദേഹം കുററപ്പെടുത്തി.അവർ ‘ഇന്ത്യ’ മുന്നണി ഉണ്ടാക്കി അവരുടെ ആശയങ്ങളും നയങ്ങളും ഒരു വ്യത്യാസവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു.

കേരളത്തിന്റെ വികസനം സാധ്യമാകണമെങ്കിൽ ബിജെപി വരണം. ബിജെപി സർക്കാർ സംസ്ഥാനങ്ങളുടെ വികസത്തിലൂടെ രാജ്യത്ത് വികസനം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പുതിയ റെയിൽവേ, വിമാനത്താവളങ്ങൾ എല്ലാം നിർമ്മിക്കുന്നു. എന്നാൽ ‘ഇന്ത്യ മുന്നണി’ മോദി വിരോധത്താൽ ഒന്നും ചെയ്യുന്നില്ല.

ഇന്ത്യ മുന്നണി നേതാക്കൾ മത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. തൃശൂർ പൂരം സംബന്ധിച്ചുപോലും രാഷ്ട്രീയക്കളിയാണ് നടക്കുന്നത്. ശബരിമലയിലെ കുത്തഴിഞ്ഞ അവസ്ഥ ഭക്തജനങ്ങളെ ദുരിതത്തിലാക്കി. സംസ്ഥാന സർക്കാരിന്റെ കഴിവില്ലായ്മയാണ് ഇതെല്ലാം തെളിയിക്കുന്നത്.

എല്ലാവരുടെയും വിശ്വാസങ്ങളെയും ബിജെപി ആദരിക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ, ക്രൈസ്തവർക്ക് വലിയ ജനസംഖ്യ ഉള്ള സംസ്ഥാനങ്ങളിൽ പോലും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. ക്രിസ്ത്യൻ മതമേലധ്യക്ഷൻമാർക്കും പണ്ഡിതൻമാർക്കും ക്രിസ്മസിനോട് അനുബന്ധിച്ച് വിരുന്ന് നൽകാൻ കഴിഞ്ഞു. മതമേലധ്യക്ഷൻമാർ കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ചു. അവർ എന്നെ അനുഗ്രഹിച്ചു’’ – അദ്ദേഹം അദ്ദേഹം പറഞ്ഞു.

ലോകം നിരവധി വേദനകളിലൂടെ കടന്നുപോകുകയാണ്, കൊറോണ, യുക്രെയ്ൻ, ഗാസ എന്നീ പ്രശ്നങ്ങൾ നമ്മൾ കണ്ടു. എത്ര വലിയ പ്രശ്നമായാലും സർക്കാർ ഇവിടെ നിന്നെല്ലാം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇറാഖിൽനിന്ന് നഴ്സുമാരെ തിരിച്ചെത്തിച്ചത് ബിജെപി സർക്കാരാണ്. കോൺഗ്രസിന്റ‌േതുപോലെ ദുർബല സർക്കാർ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു. ലോകത്ത് എത്ര വലിയ പ്രശ്നത്തിൽപ്പെട്ടാലും ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ഈ സർക്കാരിനാകുമെന്ന് പ്രധാനാമന്ത്രി അറിയിച്ചു.