മാനവികതയുടെ വ്യക്താക്കൾക്ക് ഈ ക്രൂരത എവിടെനിന്ന്

In Featured, Special Story
March 02, 2024

കൊച്ചി: ” നമ്മള്‍ ഒരു നവകേരളം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച ഒരു യുവസംഘടനയുടെ പ്രവര്‍ത്തകരാണ് അവരുടെ സഹപാഠിയെ ഇങ്ങനെ മരണത്തിന് മുന്‍പില്‍ എറിഞ്ഞ് കൊടുത്തത്. ” വയനാട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എം. മുകുന്ദന്‍ പ്രതികരിച്ചു.

മാനവികതയുടെ പ്രത്യായശാസ്ത്രത്തിന്റെ വക്താക്കളായ ഈ യുവാക്കള്‍ക്ക് എവിടെനിന്ന് കിട്ടി ഈ ക്രൂരത? ഒരു മലയാള മാധ്യമത്തോടുള്ള അഭിമുഖത്തിൽ മുകുന്ദൻ ചോദിച്ചു .മുകുന്ദന്റെ വാക്കുകൾ ചുവടെ .

“പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണം നമ്മെ വളരെ വേദനിപ്പിച്ചു. നമ്മള്‍ ഒരു നവകേരളം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച ഒരു യുവസംഘടനയുടെ പ്രവര്‍ത്തകരാണ് അവരുടെ സഹപാഠിയെ ഇങ്ങനെ മരണത്തിന് മുന്‍പില്‍ എറിഞ്ഞ് കൊടുത്തത്.

മാനവികതയുടെ പ്രത്യായശാസ്ത്രത്തിന്റെ വക്താക്കളായ ഈ യുവാക്കള്‍ക്ക് എവിടെനിന്ന് കിട്ടി ഈ ക്രൂരത?

ഡല്‍ഹിയിലെ ഹിംസയെ കുറിച്ച് ഞാനെപ്പോഴും പറയാറുണ്ട്. ഇപ്പോള്‍ കേരളവും അങ്ങനെ ഹിംസാത്മകം ആകുകയാണ്. കേരളത്തെ ഹിംസയുടെ നാടായി മാറുവാന്‍ അനുവദിക്കരുത്. എന്ത് വില കൊടുത്തും നാമതിനെ തടയണം.”

1 comments on “മാനവികതയുടെ വ്യക്താക്കൾക്ക് ഈ ക്രൂരത എവിടെനിന്ന്
Leave a Reply