മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ചു

കൊച്ചി: ഗണപതി മിത്ത് ആണെന്ന അഭിപ്രായം  പറഞ്ഞ ശേഷം മലക്കം മറിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ട്രോളി സംവിധായകനും നടനുമായ ജോയ് മാത്യു. മിത്തിനോട് ഏറ്റുമുട്ടി വീരചരമം പ്രാപിച്ച സയന്റിഫിക് റ്റെമ്പറിനു ആദരാഞ്ജലികൾ നേർന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട് മാറ്റത്തെ ജോയ് മാത്യു ട്രോളിയത്.

ഗണപതി മിത്ത് ആണെന്നും അത് ഞങ്ങളുടെ നിലപാടാണെന്നും ഷംസീറിന്റെ പ്രസ്താവനയിൽ മാപ്പ് പറയില്ലെന്നും തിരുത്താനില്ലെന്നും കഴിഞ്ഞ ദിവസം എംവി ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിറ്റേന്ന് ഡൽഹിയിൽ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് ആയിരുന്നു പ്രതികരണം.

ഗണപതി മിത്താണെന്ന് പറയുന്നതുപോലെ അളളാഹു മിത്താണെന്ന് പറയാൻ തയ്യാറാകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് രണ്ടും രണ്ട് കാര്യമാണെന്നും താരതമ്യം ചെയ്യാനാകില്ലെന്നും ആയിരുന്നു മറുപടി ഏകദൈവത്തിന്റെ പ്രത്യേക തലമാണ് മുസ്ലീങ്ങൾ കൈകാര്യം ചെയ്യുന്നത്. ഹിന്ദുക്കൾക്ക് ലക്ഷക്കണക്കിന് ദൈവങ്ങളുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.

നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിനു ലഭിച്ചത്. അവയിൽ ചിലതു ചുവടെ:-

“മിത്ത് ഒരു ഇരുതല മൂർച്ചയുള്ള ചുരികയാണെന്നും , അത് പ്രയോഗിക്കാൻ സാധാരണയില് കവിഞ്ഞ മെയവഴക്കം വേണമെന്നും, ഇല്ലെങ്കിൽ പയറ്റുന്നവൻ്റെ തല തന്നെ പോകുമെന്നും ഗോവിന്ദ ചേകവരുടെ കഥ നമ്മെ പഠിപ്പിക്കുന്നു.”

“ഷംസീർ പറഞ്ഞത്, ഗണപതി “മിത്ത്”
ആണെന്നല്ല, “മുത്ത്” ആണെന്ന് ഗോവിന്ദൻ!”
“അപ്പം ഗോവിന്ദൻ ജീവിച്ചിരിക്കുന്ന കാലത്ത്
ജീവിക്കാൻ പറ്റിയതാണ് നമ്മളെപ്പോലുള്ളവരുടെ ഏറ്റവും നല്ല സുവർണ്ണകാലം..”
“അത് രാവിലെ പോഷക ആഹാരം കഴിച്ചു മത്ത് പിടിച്ചപ്പോൾ തോന്നിയതാണ്. ഉച്ചയ്ക്ക് മത്ത് ഇറങ്ങിയ പ്പോൾ എല്ലാം ശരിയാക്കി.”

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News