കൊച്ചി:രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ പോയി പുഷ്പങ്ങൾ അർപ്പിച്ച്..കൈകൾകൊണ്ട് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് …വിശ്വാസം?..ശാസ്ത്രം? നടൻ ഹരീഷ് പേരടി ചോദിക്കുന്നു.
അവിശ്വാസിയാണെങ്കിലും..തലച്ചോറിലെ രാസപ്രവർത്തനങ്ങൾ..ഒരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യനെ കെട്ടിയിടുന്നുണ്ട്…അതാണ് ശാസ്ത്രം…അതാണ് അനുഭവം..ഹരീഷ് എഴുതുന്നു
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം———————————————–
മുക്കിൽ കണ്ണട വെച്ച്..രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ പോയി പുഷ്പങ്ങൾ അർപ്പിച്ച്..കൈകൾകൊണ്ട് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തി കുലക്കുന്നത്..വിശ്വാസമാണോ?..ശാസ്ത്രമാണോ?..ആർക്കറിയാം…കർക്കടവാവിന് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഇങ്ങിനെയാണ്…ഒന്നിനെ മന്ത്രം എന്ന് വിളിക്കും മാറ്റാന്നിനെ മുദ്രാവാക്യം എന്ന് വിളിക്കും…എന്തായാലും വിത്യസത ഈണങ്ങളിലൂടെ ഒരോ രീതിയിൽ മരിച്ചവരെ ഓർക്കുകയാണ് …മറവിരോഗം ബാധിച്ചവർ മനുഷ്യരല്ല എന്നും ഓർമ്മകൾ ഉള്ളവരാണ് മനുഷ്യർ എന്നും ഇതുവരെ ശാസ്ത്രം പറഞ്ഞിട്ടില്ല…പറയുകയുമില്ല…വിശ്വാസിയാണെങ്കിലും അവിശ്വാസിയാണെങ്കിലും..തലച്ചോറിലെ രാസപ്രവർത്തനങ്ങൾ..ഒരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യനെ കെട്ടിയിടുന്നുണ്ട്…അതാണ് ശാസ്ത്രം…അതാണ് അനുഭവം..ശാസ്ത്രത്തിന്റെ ഏങ്കിളിൽ ക്യാമറ വെക്കുമ്പോൾ എല്ലാവരും ഒരു പോലെയാണെന്ന് ചുരുക്കം..