ദളിതരുടെ ദുരിതങ്ങളും ദ്രാവിഡ നാടും

അരൂപി നാടും കാലവും നടക്കുന്നത് പിന്നിലേക്കാണെന്ന് തോന്നുന്നു. അതിനാലാണ് സ്വാതന്ത്ര്യം നേടിയിട്ടും സ്ഥിതി സമത്വ, മതേതര ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച് ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ‘തൊട്ടു കൂടാത്തവരും, തീണ്ടിക്കൂടാത്തവരും , ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളോ’രുമെന്ന് മുദ്രകുത്തി നല്ലൊരു വിഭാഗത്തെ നാം അകറ്റി നിര്‍ത്തിയിരിക്കുന്നത്. അതിനാലാണ് ദളിതര്‍ക്കും ആദിവാസികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ ഓരോ കൊല്ലവും വര്‍ദ്ധിച്ചു വരുന്നത്. അതിനാലാണ് ദളിത് പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗത്തിനിരകളാകുന്നത്. അതിനാലാണ് അവരെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നതും രായ്ക്ക്രാമാനം ചുട്ടുകരിച്ചു കളയുന്നതും. അതിനാലാണ് പൊതു കിണറ്റില്‍ നിന്നും വെള്ളമെടുത്തുവെന്നും […]