രണ്ട് കാശ്മീരുകള്‍; രണ്ട് സമീപനങ്ങള്‍

അരൂപി

“പ്രിയ  സുഹൃത്തേ, ഞാനിപ്പോള്‍ കാശ്മീരിലാണുള്ളത്. എന്റെ സുഹൃത്തേ  ഇവിടം തന്നെയാണ് ദേവലോകം, ഇവിടുത്തെ തരുണികള്‍ തന്നെയാണ് ദേവാംഗനകള്‍”. പ്രശസ്ത സഞ്ചാര സാഹിത്യകാരനായ എസ്.കെ.പൊറ്റക്കാട് കാശ്മീരില്‍ നിന്ന് നാട്ടിലുള്ള സുഹൃത്തിനെഴുതിയ കത്തിലെ വാചകമാണിത്.

1946-ലോ 1947-ലോ ആയിരിക്കണം പൊറ്റക്കാട് കാശ്മീര്‍ സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്‍റെ ‘കാശ്മീര്‍’ എന്ന് സഞ്ചാര സാഹിത്യ കൃതി ആദ്യം പ്രസിദ്ധീകരിച്ചത് 1947-ലാണ്. ഹരിതാഭമായ താഴ്വാരങ്ങളും മഞ്ഞുമൂടിയ പര്‍വ്വതനിരകളും അതിനിടയിലെ മനോഹരങ്ങളായ തടാകങ്ങളും ഗ്രീഷ്മത്തിലെ മഞ്ഞ് വീഴ്ചയും വേനല്‍ക്കാലത്തെ പച്ചപ്പും ശരത്കാലത്തെ സുവര്‍ണ്ണശോഭയുമെല്ലാം ചേര്‍ന്ന് ഭൂമിയിലെ പറുദീസയാക്കി മാറ്റിയ കാശ്മീരിനെക്കുറിച്ച് പൊറ്റക്കാട് ഇങ്ങിനെ എഴുതിയില്ലങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

kashmeer sundar < Jubilee Post | जुबिली पोस्ट

പൊറ്റക്കാട് നാട്ടില്‍ തിരിച്ചെത്തി തന്‍റെ കാശ്മീര്‍ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള രചന പൂര്‍ത്തിയാക്കും മുമ്പ് തന്നെ ഭൂമിയിലെ ആ സ്വര്‍ഗ്ഗം നരകമായി മാറാന്‍ തുടങ്ങിയിരുന്നു. 1947 ഒക്ടോബറിലാണ് കാശ്മീരിനായി അവകാശവാദമുന്നയിച്ച് പാകിസ്ഥാന്‍ ആക്രമണം തുടങ്ങുന്നത്. കാശ്മീര്‍ രാജാവായ ഹരിസിംഗിന്‍റെ അഭ്യര്‍ത്ഥന പ്രകാരവും കാശ്മീര്‍ ഇന്‍ഡ്യന്‍ യൂണിയനില്‍  ലയിക്കാമെന്ന വ്യവസ്ഥയിലും ഇന്‍ഡ്യന്‍ സൈന്യം പ്രതിരോധിച്ചു.

ഇതിനിടെ പാകിസ്ഥാന്‍ സൈന്യം കാശ്മീരിന്‍റെ മൂന്നിലൊന്ന് ഭാഗം കീഴടക്കിക്കഴിഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭ ഇടപെട്ട് യുദ്ധം അവസാനിപ്പിച്ചതിനാല്‍ പാകിസ്ഥാന്‍ കീഴടക്കിയ പ്രദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഇന്‍ഡ്യക്കായില്ല. ആ പ്രദേശമാണ് ഇന്ന് പാക് അധീന പ്രദേശമെന്ന് അറിയപ്പെടുന്നത്. ഇന്‍ഡ്യന്‍ ഭാഗത്തേത് ജമ്മു-കാശ്മീരെന്നും. അവിടെ നിന്നും തുടങ്ങുന്നു രണ്ട് കാശ്മീരുകളുടെ ചരിത്രം.

കാശ്മീരിനെ നരകതുല്യമാക്കിത്തീര്‍ത്ത സംഭവപരമ്പരകളുടെ തുടക്കം മാത്രമായിരുന്നു 1947-ലെ യുദ്ധം. തുടര്‍ന്ന് നടന്ന ഇന്‍ഡോ-പാക്ക് യുദ്ധങ്ങള്‍, ഇന്‍ഡോ-ചൈന യുദ്ധം, അതിര്‍ത്തി സംഘര്‍ഷങ്ങള്‍, നുഴഞ്ഞുകയറ്റം, വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍, കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനം എന്നിങ്ങനെ ഒട്ടനവധി പ്രശ്നങ്ങള്‍ ഭൂമിയിലെ ആ സ്വര്‍ഗ്ഗത്തെ നരകമാക്കി മാറ്റി.

ഹിസ്ബുള്‍ മുജാഹിദ്, ലഷ്കര്‍-ഇ-തോയിബ, അല്‍-ബദര്‍, ജമ്മു-കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങി അനേകം തീവ്രവാദഗ്രൂപ്പുകള്‍ കാശ്മീരില്‍ അശാന്തി പടര്‍ത്തി. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ മാത്രം 20000ലേറെപേര്‍ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 1988 മുതല്‍ 2023 വരെ സിവിലിയډാരും, സുരക്ഷഭടډാരും, തീവ്രവാദികളുമുള്‍പ്പെടെ 48068 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

മോദി സര്‍ക്കാര്‍ കൈക്കൊണ്ട വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും കാശ്മീരിന്‍റെ പ്രത്യേക പദവി പിന്‍വലിച്ചതും വികസനോന്മുഖമായ പ്രവര്‍ത്തനങ്ങളും കാരണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്നുവെന്ന് മാത്രമല്ല ജമ്മു-കാശ്മീര്‍ അതിന്‍റെ ഗതകാല പ്രതാപത്തിലേക്ക് മടങ്ങുന്ന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. ഈ വര്‍ഷം ഇതുവരെ 13 ലക്ഷം സഞ്ചാരികള്‍ കാശ്മീരിലെത്തിയെന്ന വാര്‍ത്ത തന്നെ അതിനുപോല്‍ബലമേകുന്നു. ജൂലൈ-ആഗസ്റ്റ് വരെ നീണ്ടു നില്‍ക്കുന്ന ടൂറിസം സീസണില്‍ ഈ വര്‍ഷം രണ്ട് കോടിയിലേറെ വിനോദസഞ്ചാരികളെങ്കിലും ജമ്മു-കാശ്മീരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈയടുത്ത കാലം വരെ തീവ്രവാദ ആക്രമണങ്ങളാലും പ്രത്യേക പദവി നഷ്ടമാതിനാലും ഇന്‍റര്‍നെറ്റ് വിച്ഛേദനത്താലും മാധ്യമ വിലക്കുകളാലുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് ജമ്മു-കാശ്മീരാണെങ്കില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത് പാക് അധീന കാശ്മീരാണ്.

ആഭ്യന്തര പ്രശ്നങ്ങളെച്ചൊല്ലിയുള്ള അസ്വസ്ഥതകളാണ് പാക് അധീന കാശ്മീര്‍ ഇന്ന് നേരിടുന്നത്. പാക് അധീന കാശ്മീര്‍ ഒരു സ്വയംഭരണ പ്രദേശമാണെന്നെല്ലാം പുറമേ പറയുന്നുണ്ടെങ്കിലും ഫലത്തില്‍ അത് പാകിസ്ഥാന്‍റെ ഭരണത്തിന്‍ കീഴില്‍ തന്നെയാണ്. അവശ്യവസ്തുക്കളുടെ, പ്രത്യേകിച്ച് മൈദയുടെ വിലവര്‍ദ്ധന, വൈദ്യുതിനിരക്ക് വര്‍ദ്ധന എന്നിവക്കെതിരേ അക്രമാസക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അവിടെ അരങ്ങേറി. ഈ അസ്വസ്ഥതകള്‍ക്ക് അടിസ്ഥാനം കഴിഞ്ഞ 75 വര്‍ഷങ്ങളായുള്ള പാകിസ്ഥാന്‍റെ ദുര്‍ഭരണം കാരണമല്ലാതെ മറ്റൊന്നുമല്ല. പാക്ക് അധീന കാശ്മീരിനെ പാകിസ്ഥാന്‍ ഭരണകൂടം പരിപൂര്‍ണ്ണമായി അവഗണിക്കുന്നുവെന്നാണ് അവിടുത്തെ ജനങ്ങളുടെ പരാതി.

വൈദ്യുതിക്കും മൈദക്കുമായി സബ്സിഡി പാക്കേജും 23 ബില്യണ്‍ രൂപയുടെ അടിയന്തിര ധനസഹായവും പാക് പ്രധാന മന്ത്രി ഷെഗ്ബാസ് ഷെറീഷ് പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധങ്ങള്‍ പൂര്‍ണ്ണമായും കെട്ടടങ്ങിയിട്ടില്ല.

ANSHUL INTERNET 45.72 cm KASHMEER SCENERY 11 Self Adhesive Sticker Price in India - Buy ANSHUL INTERNET 45.72 cm KASHMEER SCENERY 11 Self Adhesive Sticker online at Flipkart.com

പാക് അധീന കാശ്മീരിനേയും ഇന്‍ഡ്യയുടെ കീഴിലുള്ള ജമ്മു-കാശ്മീരിനേയും താരതമ്യം ചെയ്താല്‍ ജമ്മു-കാശ്മീരിന് ഗണ്യമായ വളര്‍ച്ചയുണ്ടായതായി കാണം. ജമ്മു-കാശ്മീരിന്‍റെ മൊത്ത ആഭ്യന്തര ഉദ്പാദനം (ജി.ഡി.പി.) ഇന്‍ഡ്യയുടെ ആകെയുള്ള ജി.ഡി.പിയേക്കാള്‍ മെച്ചമാണ്. നടപ്പ് സാമ്പത്തിക വര്‍ഷം അത് 10 ശതമാനം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്‍ അധിനിവേശ കാശ്മീരിലെ ജി.ഡി.പി. വെറും രണ്ട് ശതമാനം മാത്രമാണ്. ജമ്മു-കാശ്മീരിലെ പണപ്പെരുപ്പ നിരക്ക് 8 ശതമാനം മാത്രമേയുള്ളു. പാക് അധീന കാശ്മീരില്‍ അത് 37 ശതമാനമാണ്.

ജമ്മു-കാശ്മീരില്‍ 4 വിമാനത്താവളങ്ങളുള്ളപ്പോള്‍ പാക് അധീന കാശ്മീരില്‍ 2 വിമാനത്തവളങ്ങളേയുള്ളു. പാക് അധീന കാശ്മീരിലേതിനേക്കാല്‍ 12 ഇരട്ടി വിമാന സര്‍വ്വീസുകളാണ് ജമ്മു-കാശ്മീര്‍ വിമാനത്താവളം കൈകാര്യം ചെയ്യുന്നത്. ജമ്മു-കാശ്മീരില്‍ പാക് അധീന കാശ്മീരിനേക്കാല്‍ പത്തിരട്ടി ചികിത്സാ സൗകര്യങ്ങളുണ്ട്. തൊഴിലില്ലായ്മയിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും ജമ്മു-കാശ്മീര്‍ പാക് അധീന കാശ്മീരിനെ അപേക്ഷിച്ച് എത്രയോ മുമ്പിലാണ്. റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍, പൊതുസേവന സംവിധാനങ്ങള്‍ എന്നിവയിലെല്ലാം പാക് അധീന കാശ്മീര്‍ ജമ്മു-കാശ്മീരിനെ അപേക്ഷിച്ച് വളരെ പിന്നിലാണ്.

പാക് അധീന കാശ്മീര്‍ വ്യാവസായികമയി പിന്നോക്കം നില്‍ക്കുന്നു. വൈദ്യുതിയുടെ അഭാവമാണ് പ്രധാന കാരണം. 90-കളുടെ അവസാനം പാക് അധീന കാശ്മീരിലെ മിര്‍പൂര്‍ വ്യവസായ മേഖലയുടെ തകര്‍ച്ചക്കുള്ള പ്രധാന കാരണം വൈദ്യുതിയുടെ ലഭ്യതക്കുറവായിരുന്നു. പാക് അധീന കാശ്മീരില്‍ പവര്‍ കട്ട് സാധാരണമാണ്. നീലം-ത്സലം ജലവൈദ്യുത പദ്ധതി ഈ പ്രദേശത്താണെങ്കിലും അവിടെ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കാശ്മീരി ഇതര ഗ്രിഡുകളിലേക്കാണ് ഒഴുകുന്നത്. വൈദ്യുത പദ്ധതികളില്‍ ചൈനയുടെ ഇടപെടലുകളിലും പാക് അധീന കാശ്മീരി ജനത അസ്വസ്ഥരാണ്.

പാക് അധീന കാശ്മീരിലെ ഭരണകൂടച്ചെലവുകള്‍ കഴിച്ചാല്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല എന്നാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അവരുടെ മണ്ഡലങ്ങളില്‍ തിരിഞ്ഞുനോക്കാറില്ലന്നും അവര്‍ പരാതിപ്പെടുന്നു. ഇന്‍ഡ്യന്‍ ഭാഗത്തുള്ള കാശ്മീരിന്‍റെ സ്ഥിതി അവര്‍ തങ്ങളുടേതുമായി താരതമ്യം ചെയ്യുന്നുണ്ട്. ഇന്‍ഡ്യന്‍ ഭാഗത്ത് ഉണ്ടാകുന്ന ഏറ്റവും ചെറിയ പ്രശ്നങ്ങള്‍ പോലും കേന്ദ്ര-പ്രാദേശിക തലത്തിലുള്ള ഭരണകൂടങ്ങള്‍ അടിയന്തിരമായി ശ്രദ്ധിക്കുന്നതും സമാധാനാന്തരീക്ഷം സംജാതമായതും അവര്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

പാകിസ്ഥാന്‍ കീഴടക്കിയില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ ഭാഗമായി തങ്ങള്‍ക്ക് കൂടി അനുഭവിക്കാന്‍ കഴിയുമായിരുന്ന സൗഭാഗ്യത്തെ ഓര്‍ത്ത് അവര്‍ ഇന്ന് ഒരു പക്ഷേ സ്വയം പരിതപിക്കുന്നുണ്ടാകാം. ആ നഷ്ടസ്വര്‍ഗ്ഗം തിരികെ ലഭിക്കാന്‍ ആഗ്രഹിക്കുന്ന പാക് കാശ്മീരികളോട് ഇന്‍ഡ്യയില്‍ ലയിക്കണോ പാകിസ്ഥാനില്‍ ലയിക്കണോ എന്ന ഒരു ഹിത പരിശോധനക്ക് വിധേയരാകാനാവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും അവര്‍ ഇന്‍ഡ്യക്ക് അനുകൂലമായ നിലപാടാകും കൈക്കൊള്ളുക. അത്രമേല്‍ ദുരിതമേറിയിരിക്കുന്നു ഇന്ന് പാക് അധീന കാശ്മീരികളുടെ ജീവിതം.