ചൈന ഫുട്ബോള്‍ മുന്‍ തലവന് ജീവപര്യന്തം തടവ്

ബൈജിംഗ് : കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കുന്ന കേസിൽ ചൈനയുടെ ദേശീയ ഫുട്ബോള്‍ ടീം മുന്‍ തലവന്‍ ചെന്‍ സ്യൂയാന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കായികരംഗത്തെ ഏറ്റവും വലിയ അഴിമതിക്കേസാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.ഫുട്ബോളില്‍ നിക്ഷേപം, സംഘാടനം, പ്രൊജക്ട് കരാർ തുടങ്ങിയവയില്‍ വഴിവിട്ട് സഹായിച്ചുവെന്നതാണ് ചെന്നിനെതിരായ കുറ്റങ്ങള്‍. അഴിമതി മൂലമാണ് ചൈന ഫുട്ബോളിന് തകർച്ച സംഭവിച്ചതെന്നാണ് ആരാധകരില്‍നിന്നുയർന്ന ആരോപണം. 2019ല്‍ ചൈന ഫുട്ബോള്‍ അസോസിയേഷന്റെ (സിഎഫ്എ) ചെയർമാന്‍ സ്ഥാനത്ത് എത്തിയതിന്റെ തലേദിവസം രണ്ട് പ്രാദേശിക ഫുട്ബോള്‍ ഉദ്യോഗസ്ഥർ […]

പ്രഗ്നാനന്ദയുടെ സ്പോണ്‍സറായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: ചെസ് ലോകകപ്പ് ഫൈനലില്‍ എത്തുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമായ തമിഴ്നാട് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദയെ സ്പോൺസർ ചെയ്യാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചതായി ചെയര്‍മാൻ ഗൗതം അദാനി അറിയിച്ചു. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പിലെത്തുന്ന ഇന്ത്യൻ താരം കൂടിയാണ് പതിനെട്ടുകാരനായ പ്രഗ്നാനന്ദ. ലോക ചാമ്പ്യനും ലോക ഒന്നാം നമ്ബര്‍ താരവുമായ നോര്‍വേക്കാരൻ മാഗ്നസ് കാണ്‍സണെ പലതവണ കീഴടക്കിയാണ് പ്രഗ്നാനന്ദ വാര്‍ത്തകളില്‍ നിറഞ്ഞത്. 12-ാം വയസില്‍ പ്രഗ്നാനന്ദ ഗ്രാൻഡ് മാസ്റ്ററായി. ഗ്രാൻഡ്മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ […]

ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കം: പ്രകോപനവുമായി ചൈന

ഹ്വാംഗ്‌ചോ: ചൈന ആതിഥ്യം വഹിക്കുന്ന ഏഷ്യന്‍ ഗെയിംസിന് ഇന്ന് തുടക്കമാകുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് പ്രധാന വേദിയായ ഹ്വാംഗ്‌ചോ ഒളിമ്പിക് സ്‌പോര്‍ട്‌സ് സെന്ററിലെ ഉദ്ഘാടനച്ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഉള്‍പ്പടെയുള്ള പ്രമുഖരെ പ്രതീക്ഷിക്കുന്നു. 44 സ്റ്റേഡിയങ്ങളിലായി രണ്ടാഴ്ച നീളുന്ന പോരാട്ടത്തില്‍ 45 രാജ്യങ്ങളിലെ 12,414 താരങ്ങള്‍ മാറ്റുരയ്ക്കും. ഫുട്ബാള്‍, ക്രിക്കറ്റ്, വോളിബാള്‍ തുടങ്ങിയ ഗെയിംസ് ഇനങ്ങളിലെ പ്രാഥമിക മത്സരങ്ങള്‍ നേരത്തേ തുടങ്ങിയിരുന്നു. നാളെയോടെ സ്റ്റേഡിയങ്ങള്‍ സജീവമാകും. 27നാണ് അത്ലറ്റിക്‌സ് ആരംഭിക്കുന്നത്. മാര്‍ച്ച് പാസ്റ്റില്‍ പുരുഷ […]

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: ഇന്ത്യ ചാമ്പ്യന്‍മാര്‍

ചെന്നൈ: അവസാന വിസില്‍വരെ ആവേശം നിറഞ്ഞു നിന്ന ത്രില്ലര്‍ ഫൈനലിനൊടുവില്‍ മലേഷ്യയെ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടത്തില്‍ മുത്തമിട്ടു. ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്റ്റേഡിയം വേദിയായ കലാശപ്പോരില്‍ ഇടവേളയ്ക്ക് പിരയുമ്പോള്‍ 1-3ന് പിന്നിലായിരുന്ന ഇന്ത്യ പിന്നീട് ഗംഭീര ിരിച്ചു വരവ് നടത്തി 4-3ന് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുകയായിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നാലാം തവണയാണ് ഇന്ത്യ ചാമ്പ്യന്‍മാരാകുന്നത്. നാല് തവണ ഈ കിരീടം നേടുന്ന ഒരേ ഒരു […]

ടോം ജോസഫ് ഇനി ഇന്ത്യന്‍ വോളി ടീം സഹ പരിശീലകന്‍

ന്യൂഡല്‍ഹി: കളിക്കാരന്റെ കുപ്പായത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നിത്തിളങ്ങിയ മുന്‍ നായകന്‍ ടോം ജോസഫിനെത്തേടി ഇന്ത്യയുടെ സഹ പരിശീലകന്റെ ചുമതലയെത്തി. സെപ്തംബറില്‍ ചൈനയിലെ ഹന്‍ചോയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകനായാണ് 43കാരനായ ടോമിന്റെ നിയമിച്ചിരിക്കുന്നത്. അടുത്തിടെ രൂപം നല്‍കിയ വോളിബാള്‍ ഫെഡറേഷന്‍ ഒാഫ് ഇന്ത്യയുടെ അഡ്‌ഹോക്ക് കമ്മറ്റിയാണ് 28 അംഗടീമിനെയും ഏഴ് പരിശീലകരെയും കോച്ചിംഗ് ക്യാമ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ഏഷ്യന്‍ ഗെയിംസുകളില്‍ പങ്കെടുത്ത താരമാണ് ടോം ജോസഫ്. 2002ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് ഫിനിഷ്‌ചെയ്ത […]