ചാവേര്‍ ആക്രമണ പദ്ധതി: റിയാസ് അബൂബക്കറിന് 10 വര്‍ഷത്തെ തടവുശിക്ഷ

കൊച്ചി: സംസ്ഥാനത്ത് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കൊച്ചിയിലെ എന്‍ഐഎ കോടതി.

പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കര്‍ മാത്രമാണ് കേസിലെ പ്രതി. 2018 മെയ് 15നാണ് എന്‍ഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാസര്‍ഗോഡ് ഐ എസ് കേസിന്റെ ഭാഗമാണ് കേസ്. റിയാസിനെ കഴിഞ്ഞദിവസം കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ശ്രീലങ്കന്‍ സ്‌ഫോടനപരമ്ബരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തിലും സ്‌ഫോടന പരമ്ബര ആസൂത്രണം ചെയ്‌തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയെന്നുമാണ് എന്‍ഐഎ യുടെ കണ്ടെത്തല്‍.

കേസില്‍ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും, വീട്ടില്‍ നിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുമാണ് തെളിവായി ഹാജരാക്കിയത്. ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി