പൊളിയുന്ന വിദ്യാഭ്യാസ വ്യവസായം…

എസ്.ശ്രീകണ്ഠന്‍

 

കേരളത്തിലെ ഏറ്റവും വലിയ സർവീസ് ഇൻഡസ്ട്രികളിൽ ഒന്നാണ് വിദ്യാഭ്യാസം. അതു പൊളിയുകയാണെന്ന് ക്രാന്തദർശിയായ എംപി നാരായണപിള്ള പണ്ടേ പച്ചയ്ക്ക് പറഞ്ഞതാണ്.

പിള്ളയുടെ ഭാഷയിൽ പറഞ്ഞാൽ ടാറ്റയുടെ എമ്പ്രസ് മിൽ പൊളിഞ്ഞ പോലെ ബീഹാറിലെ മൈക്ക മൈനുകൾ അന്യം നിന്ന പോലെ. വിദ്യാഭ്യാസത്തിൻ്റെ ഹോൾഡിങ് കമ്പനിയുടെ ഡയറക്ടർ ബോർഡ് മന്ത്രിസഭയാണ്. ചെയർമാൻ മുഖ്യമന്ത്രി, മാനേജിങ് ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി.

നിലവിൽ രണ്ട് എംഡിമാർ ‘ഭാരിച്ച ‘ഈ കൃത്യം നിർവഹിക്കുമ്പോൾ ശതാബ്ദി പിന്നിട്ട ഈ കമ്പനിയുടെ പൊളിച്ചടുക്കലാണ് നടക്കുന്നത്. ആർഷോ എസ്എഫ്ഐ കൃത്യം ഭംഗിയായി നിർവഹിച്ചു വരുന്നു. നന്നായി പഠിക്കണമെന്നാഗ്രഹിക്കുന്ന കുഞ്ഞുങ്ങളൊക്കെ നാടു വിടുന്നു.

പൊതു വിദ്യാലയങ്ങളിലെ ഗുണനിലവാരം കുറയുന്നു. അദ്ധ്യാപകർക്ക് കുട്ടികളെ പേടി. സർവ്വത്ര അച്ചടക്കരാഹിത്യം . കോളേജുകളിൽ ആർട്സ്, സയൻസ് വിഷയങ്ങളിലൊക്കെ സീറ്റുകൾ കാലിയായി കിടക്കുന്നു. വിദ്യാഭ്യാസത്തിൽ ഷോപ്പ് ട്രാഫിക് ആണ്ടുതോറും കുറയുന്നു. കേരളത്തിലെ കുട്ടികളിൽ നാല്പതു ശതമാനത്തിനടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നവരാണ്.

ഈ 40%ൽ 19% മെ ഇന്ന് ഉന്നത പoനത്തിന് കേരളം തിരഞ്ഞെടുക്കുന്നുള്ളു. ഈ പ്രശ്നം അഡ്രസ് ചെയ്യാൻ മന്ത്രി ബിന്ദു ടീച്ചറിന് ഒരു താൽപ്പര്യവുമില്ല. സൗകര്യങ്ങൾ ഉള്ള കോളേജുകൾ ഇവിടെ ഉണ്ടായിട്ടും അന്യ സംസ്ഥാനങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക് തുടരുന്നു. എന്തേ കാരണം?.

യുവർ ഡാൽ വിൽ നോട്ട് കുക്ക് ഹിയർ' -ഗവർണർക്ക് എതിരെയുള്ള കേരള വർമ കോളേജ് എസ്എഫ്ഐ ബാനർ വൈറൽ, ട്രോൾ മഴ | Sfi, Keralavarma college, governor arif muhammed khan, Kerala, Latest News

രാഷ്ട്രീയ അതിപ്രസരം, അടിപിടി, നിലവാരം കുറഞ്ഞ ഗുണമില്ലാത്ത വിദ്യാഭ്യാസം ഇതൊക്കെ തന്നെ. എന്തു പറഞ്ഞാലും ഖണ്ഡിക്കാൻ പഴയ കുറെ ഇൻഡക്സുകൾ പൊടി തട്ടി കൊണ്ടുവരും. യാഥാർത്ഥ്യത്തോട് കണ്ണടയ്ക്കും. കാലം മാറി .

വിദേശത്ത് പഠിക്കാൻ അവസരം. പoനത്തോടൊപ്പം ജോലി ചെയ്ത് കാശുണ്ടാക്കാം. അപ്പോൾ പിന്നെ ഇവിടെ ആര്?. തരികിടകളും തിരുകിടകളും. അവരെ കൊണ്ട് വിദ്യാഭ്യാസത്തിൻ്റെ അസ്തിവാരം തോണ്ടുന്നു. നാഷണൽ അച്ചീവ്മെൻ്റ് സർവ്വേ ,പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ്, സ്കൂൾ എജൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് എല്ലാം ദേശീയ തലത്തിൽ കാലാകാലം പുറത്തിറങ്ങുന്നുണ്ട്.

അതൊക്കെ പരിശോധിക്കാനോ ഗുണ നിലവാരം ഉറപ്പുവരുത്താനോ ഒരു നടപടിയും ഇവിടെ എടുത്തു കാണുന്നില്ല.മാർക്ക് ദാനത്തിലൂടെ വിജയശതമാനം കൊല്ലന്തോറും ഉയർത്തിക്കാട്ടാൻ ഭരണക്കാർ മത്സരിക്കുന്നു. ഒരു കാലത്ത് മലയാളിക്ക് അഭിമാനമായിരുന്ന വിദ്യാഭ്യാസം പിള്ള പറഞ്ഞ പോലെ പൊളിയുകയാണ് മക്കളെ. അല്ല, പൊളിച്ചടുക്കുകയാണ് മക്കളെ .


 (ധനകാര്യ നിരീക്ഷകനാണ് ലേഖകന്‍ )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക