കൊച്ചി : മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ഓണാശംസ നേര്‍ന്ന് മകൻ ഡോ. വി.എ.അരുൺ കുമാർ. അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരമാണെന്നും ഇന്നൊരൽപം ക്ഷീണിതനെങ്കിലും അദ്ദേഹത്തിന്‍റെ സാന്നിധ്യം ഊർജദായകമാണെന്നും അരുണ്‍കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന വിഎസ് ഇപ്പോൾ ആരെയും നേരിട്ടു കാണുന്നില്ല. ഈ വർഷം ഒക്ടോബറിൽ വിഎസിനു നൂറു വയസ്സു തികയും. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നാണ് വിഎസിന്റെ ജനനം.
പ്രിയ നേതാവിന് ആശംസ നേർന്നു അനേകം പാർട്ടി പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഫേസ്ബുക്കിലെത്തിയിട്ടുണ്ട്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:-
Post Views: 341