ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞുപോകും

കൊച്ചി:‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിനു നല്ലതാണ്, എന്നാല്‍ ഇങ്ങനെ കുനിഞ്ഞാല്‍ ഒടിഞ്ഞുപോകും’, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ച രജനികാന്തിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിൽ .

കുറിപ്പിനൊപ്പം ഹുക്കും,ജയിലര്‍ എന്നീ ഹാഷ്ടാഗുകളും മന്ത്രി ചേര്‍ത്തിട്ടുണ്ട്. നേരത്തേ ജയിലര്‍ സിനിമ കണ്ട ശേഷം ചിത്രം വിനായകന്റെ സിനിമ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. യോഗി ആദിത്യനാഥിനെ ഇത്രത്തോളം താഴ്മയോടെ തൊട്ടുതൊഴേണ്ട ആവശ്യം തലൈവര്‍ക്കില്ലായിരുന്നുവെന്ന് നേരത്തേയും നിരവധി കമന്റുകളാണ് നിറഞ്ഞിരുന്നത്. 72 വയസുള്ള രജനികാന്ത് 51 വയസുള്ള യോഗിയുടെ കാല്‍ തൊട്ടത്  ലജ്ജാകരമെന്ന്  അഭിപ്രായങ്ങളുയര്‍ന്നു.

എന്നാൽ സന്യാസിമാരുടെയും യോഗിമാരുടെയും കാലുകൾ തൊടുന്നത് തന്റെ ശീലമാണെന്നു രജനികാന്ത് പറഞ്ഞു

യോഗി ആദിത്യനാഥിനെ സന്ദർശിച്ച രജനികാന്ത് അദ്ദേഹത്തിനൊപ്പം ‘ജയിലർ’ സിനിമ കണ്ടിരുന്നു. യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് രജനി അയോധ്യയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ലക്‌നൗവിലെത്തിയ അദ്ദേഹം ജയിലറിന്റെ പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കൊപ്പമാണ് രജനി ചിത്രം കണ്ടത്.

ശിവൻകുട്ടിയെ ട്രോളി ബിജെപി ആരാധകരും സജീവമായി രംഗത്തുണ്ട്.

“പണ്ട് സഭയിൽ മുണ്ട് മാടിക്കുത്തി കോപ്രായം കാണിച്ചപ്പോൾ.. ഒന്നും തോന്നിയില്ലേ….”

“എല്ലാവര്ക്കും ഉടുതുണി പൊക്കി ഡെസ്കിന്റെ മേലെ കൂടെ ചാടാൻ ഉള്ള ഹുക്കും കിട്ടണമെന്നില്ലല്ലോ മ്യാമാ”

“ചെലോരുടെ ശര്യാകും… ചെലോരുടെ ശര്യാകൂലാ….”


 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News