January 18, 2025 7:20 pm

മോസ്കോയിൽ യുക്രയ്‌നിൻ്റെ വന്‍ ഡ്രോണ്‍ ആക്രമണം

മോസ്കോ: റഷ്യന്‍ സൈന്യത്തിന്റെ ആയുധപ്പുരകൾ ലക്ഷ്യമിട്ട് മോസ്കോയിൽ യുക്രയ്‌ന്റെ വന്‍ ഡ്രോണ്‍ ആക്രമണം. യുക്രയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വിപുലമായ ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായത്.

മോസ്‌കോ നഗരത്തിന് മുകളിലെത്തിയ 34 ഡ്രോണുകള്‍ റഷ്യന്‍ സൈന്യം വെടിവച്ചിട്ടൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതില്‍ അധികം ഡ്രോണുകള്‍ വീഴ്ത്തിയെന്നും പറയുന്നു.

ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റഷ്യന്‍ അധീന പ്രദേശങ്ങളില്‍ വിമാനം പോലുള്ള ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഭീകരാക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തി എന്നാണ് സംഭവത്തെ കുറിച്ച്‌ റഷ്യന്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിശദീകരണം.

ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മോസ്‌കോയിലെ ഡൊമോഡെഡോവോ, ഷെറെമെറ്റിയേവോ, സുക്കോവ്സ്‌കി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. 36 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News