ന്യൂഡൽഹി: രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
‘പ്രധാനമന്ത്രി സൂര്യോദയ യോജന’ എന്ന ഈ പദ്ധതി സാധാരണക്കാരുടെ വൈദ്യുതി ബിൽ കുറയ്ക്കുക മാത്രമല്ല, രാജ്യത്തെ ഊർജ മേഖലയിൽ സ്വയം പര്യാപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽനിന്ന് മടങ്ങിയെത്തിയ ശേഷമുള്ള തന്റെ ആദ്യ തീരുമാനമെന്ന് അറിയിച്ചാണ് നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്.
ലോകത്തിലെ എല്ലാ ഭക്തർക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽനിന്ന് എപ്പോഴും ഊർജം ലഭിക്കുന്നു. അയോധ്യയിലെ ചടങ്ങിനിടെ, ജനങ്ങൾക്ക് അവരുടെ വീടുകളുടെ മേൽക്കൂരയിൽ സ്വന്തമായി സോളാർ വൈദ്യുതി സംവിധാനം ഉണ്ടായിരിക്കണം എന്ന എന്റെ ആഗ്രഹം കൂടുതൽ ശക്തമായിയെന്ന് അദ്ദേഹം പറഞ്ഞു.
Post Views: 694