May 13, 2025 12:36 pm

ബോര്‍ഡ് പരീക്ഷകളില്‍ രണ്ടു തവണ എഴുതാൻ അവസരം

റായ്പൂർ :2025-26 അധ്യായന വർഷം മുതൽ വിദ്യാർത്ഥികള്‍ക്ക് 10, 12 ക്ലാസ് ബോർഡ് പരീക്ഷകള്‍ രണ്ട് തവണ എഴുതാൻ അവസരം ലഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

ഛത്തീസ്ഗഡില്‍ പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂള്‍ ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ലക്ഷ്യങ്ങളിലൊന്ന് വിദ്യാർത്ഥികളിലെ അക്കാദമിക് സമ്മർദ്ദം കുറയ്ക്കുകയാണെന്ന് പ്രധാൻ പറഞ്ഞു.

വിദ്യാർത്ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മതിയായ സമയവും അവസരവും ഉണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തില്‍ രണ്ട് തവണയെങ്കിലും ബോർഡ് പരീക്ഷകള്‍ നടത്തും. മികച്ച സ്കോർ നിലനിർത്താനുള്ള ഓപ്ഷനും അവർക്ക് ലഭിക്കും.

വിദ്യാർത്ഥികളെ സമ്മർദ്ദമുക്തരാക്കുക, ഗുണമേന്മയുള്ള വിദ്യാഭ്യാസം കൊണ്ട് അവരെ സമ്ബന്നരാക്കുക, വിദ്യാർത്ഥികളെ സംസ്കാരവുമായി ബന്ധിപ്പിക്കുക, ഭാവിയിലേക്ക് അവരെ സജ്ജരാക്കുക എന്നിവയാണ് ലക്‌ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News